---
title: "പിണറായി പെരുമയിലെ പുതുമയായി ഫ്ലവർ ഷോയും ശാസ്ത്ര പ്രദർശനവും "
english_title: "Flower show "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107500/flower-show"
published_at: "2023-04-06T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ebf5047858_IMG-20230406-WA0144.jpg"
keywords: []
---

# പിണറായി പെരുമയിലെ പുതുമയായി ഫ്ലവർ ഷോയും ശാസ്ത്ര പ്രദർശനവും 

> **Lead Summary:**  പിണറായി പെരുമയിലെ ഈ വർഷത്തെ പുതുമയായി ഫ്ലവർ ഷോയും പുഷ്പഫല - കാർഷിക -വ്യാവസായിക -ശാസ്ത്ര പ്രദർശനവും.

## Article Content

 പിണറായി പെരുമയിലെ ഈ വർഷത്തെ പുതുമയായി ഫ്ലവർ ഷോയും പുഷ്പഫല - കാർഷിക -വ്യാവസായിക -ശാസ്ത്ര പ്രദർശനവും.

പിണറായി എജുക്കേഷൻ ഹബ്ബ് ഗ്രൗണ്ടിലെ വിശാലമായ പ്രദേശത്താണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.

കൊച്ചി മെട്രോ, നേവൽ അക്കാദമി, ഇന്ത്യൻ ആർമി, ഐ.എസ്.ആർ.ഒ, ഇലക്ട്രിസിറ്റി ബോർഡ്, റെയ്ഡ് കോ, വനംവകുപ്പ്, കണ്ണൂർ വിമാനത്താവളം, എം.എസ്. സ്വാമിനാഥൻ ഫാണ്ടേഷൻ , പാലോട് ബൊട്ടാണിക്കൽ ഗാർഡൻ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ പ്രദർശനത്തിന് ഒരുങ്ങിയിട്ടുണ്ട്.

വിവിധയിനം വിത്തുകൾ, തൈകൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവ പ്രദർശന നഗരിയിൽ ലഭ്യമാണ്.

പ്രശസ്ത ഭക്ഷണ വിപണ ബ്രാന്റുകളുടെ ഭക്ഷണ പാനീയങ്ങളും പ്രാദേശിക - ആദിവാസി വിഭവങ്ങളും ലഭ്യമാകുന്ന ഫുഡ് കോർട്ടും മേളയുടെ ഭാഗമാണ്.

ഫ്ലവർ ഷോയുടെ ഉദ്ഘാടനം മുൻ മന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിച്ചു.

കേരളത്തിന്റെ കാർഷിക മുന്നേറ്റം അഭൂതപൂർവ്വമാണെന്ന് അദ്ദേഹം പറഞ്ഞു.

ഫിൻലാന്റും ചൈനയുംമറ്റും പുഷ്പകൃഷിയിൽ കൈവരിച്ച വിപ്ലവാത്മകമുന്നേറ്റം കേരളത്തിനു മാതൃകയാക്കാവുന്നതാണെന്നും കേരളീയരുടെ ഉപജീവനത്തിന് തുണയാകാൻ ശാസ്ത്രീയ പൂക്കൃഷിക്കു കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രദർശനോദ്ഘാടനം ചലച്ചിത്ര താരം മീരാനായർ നിർവ്വഹിച്ചു. അപൂർവ്വങ്ങളും വൈവിദ്ധ്യ പൂർണ്ണങ്ങളുമായ പൂച്ചെടികളാൽ സമ്പന്നമായ ഫ്ലവർ ഷോയിലേക്ക് തുടക്ക ദിവസം തന്നെ പുഷ്പ പ്രേമികളുടെ പ്രവാഹം തുടങ്ങി.

ഉദ്ഘാടനച്ചടങ്ങിൽ എ യതീന്ദ്രൻ അദ്ധ്യക്ഷനായി. സി.വി. സുമജൻ, മഹേഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് താവം ഗ്രാമവേദിയുടെ നാടൻ പാട്ടുകൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107500/flower-show)