---
title: "കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പിടികൂടിയ സംഭവം മാനന്തവാടി പൊലീസിന് പൊന്‍ തൂവലായി. "
english_title: "The arrest of the accused who had broken the necklace from the necklace within 24 hours became a golden feather for the Mananthavadi police. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107508/the-arrest-of-the-accused-who-had-broken-the-necklace-from-the-necklace-within-24-hours-became-a-golden-feather-for-the-mananthavadi-police"
published_at: "2023-04-06T19:30:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ed0a1d2799_fxdgxfbxcv.jpg"
keywords: []
---

# കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പിടികൂടിയ സംഭവം മാനന്തവാടി പൊലീസിന് പൊന്‍ തൂവലായി. 

> **Lead Summary:** **മാനന്തവാടി:** മാനന്തവാടി ടൗണില്‍ നിന്നും പട്ടാപകല്‍ കാല്‍നട യാത്രികയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പിടികൂടിയ സംഭവം മാനന്തവാടി പൊലീസിന് പൊന്‍ തൂവലായി. ഇന്നലെ ഉച്ചയോടെ മൈസൂര്‍ റോഡില്‍ വച്ചായിരുന്നു വനം വകുപ്പ് ജീവനക്കാരിയുടെ മൂന്ന് പവന്‍ മാല പ്രതി സജിത്ത് ബൈക്കിലെത്തി പറച്ച് കടന്നു കളഞ്ഞത്. തുടര്‍ന്ന് മാനന്തവാടി സി.ഐ എം.എം.അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം കവര്‍ച്ചയുടെ 'പ്രൊഫഷണല്‍ രീതി' പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സജിത്താണ് പിന്നിലെന്ന് വ്യക്തമായത്.

## Article Content

**മാനന്തവാടി:** മാനന്തവാടി ടൗണില്‍ നിന്നും പട്ടാപകല്‍ കാല്‍നട യാത്രികയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പിടികൂടിയ സംഭവം മാനന്തവാടി പൊലീസിന് പൊന്‍ തൂവലായി. ഇന്നലെ ഉച്ചയോടെ മൈസൂര്‍ റോഡില്‍ വച്ചായിരുന്നു വനം വകുപ്പ് ജീവനക്കാരിയുടെ മൂന്ന് പവന്‍ മാല പ്രതി സജിത്ത് ബൈക്കിലെത്തി പറച്ച് കടന്നു കളഞ്ഞത്. തുടര്‍ന്ന് മാനന്തവാടി സി.ഐ എം.എം.അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം കവര്‍ച്ചയുടെ 'പ്രൊഫഷണല്‍ രീതി' പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സജിത്താണ് പിന്നിലെന്ന് വ്യക്തമായത്.

സംസ്ഥാനത്ത് ഏറ്റവും പ്രൊഫഷണലായി മാല പിടിച്ചു പറിക്കുന്നയാളാണ് സജിത്ത്. ഇതാണ് പോലീസിന് തുമ്പായത്. തുടര്‍ന്ന്  സി.സി.ടി.വി. കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി.ദൃശ്യങ്ങള്‍ എത്തിച്ചു. തുടര്‍ന്ന്പ്രതി സജിത്താണെന്ന് സ്ഥിരീകരിക്കുകയും മണിക്കൂറുകള്‍ക്കകം പിടികൂടുകയുമായിരുന്നു.

താമരശ്ശേരി ചുരം വഴി ഇയാള്‍ പോയതായി മനസിലായതിനെ തുടര്‍ന്ന് പൊലീസിന്റെ വയനാട് ടീമും താമരശ്ശേരി പൊലീസും ചേര്‍ന്ന് താമരശ്ശേരി ഇരുപത്തി മുന്നില്‍ വച്ച് ഉച്ചയോടെ ബൈക്ക് തടഞ്ഞു നിര്‍ത്തി സജിത്തിനെ പിടികൂടുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന ഭാര്യ മുതലമ്മാള്‍ ബസില്‍ കയറി രക്ഷപ്പെട്ടെങ്കിലും നാട്ടുകാരുടെ സഹായത്തോടെ ബസ് തടഞ്ഞ് നിര്‍ത്തി പിടികൂടി.വ്യാഴാഴ്ച ഉച്ചക്ക് 1.40 ഓടെ ഇരുവരുടെയും അറസ്റ്റും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107508/the-arrest-of-the-accused-who-had-broken-the-necklace-from-the-necklace-within-24-hours-became-a-golden-feather-for-the-mananthavadi-police)