---
title: "അനിൽ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ"
english_title: "KPCC president K Sudhakaran has criticized Anil Antony "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107513/kpcc-president-k-sudhakaran-has-criticized-anil-antony"
published_at: "2023-04-06T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ed6c1d7562_zvczc.jpg"
keywords: []
---

# അനിൽ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

> **Lead Summary:** അനിൽ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇന്നത്തേത് ചതിയുടെയും വഞ്ചനയുടെയും ദിവസമാണ്. അനിൽ കെ ആന്റണി കോൺഗ്രസിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. എ കെ ആന്റണിയുടെ മകൻ മാത്രമാണ്. അനിൽ പിതാവിനെ ഒറ്റിക്കൊടുത്തു. എ കെ ആന്റണിക്ക് മനപ്രയാസമുണ്ട്. കോൺഗ്രസിന് വേവലാതിയില്ല. കോണ്‍ഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ല. കൊടിപിടിച്ചിട്ടില്ല,പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ല,മുദ്രാവാക്യം വിളിച്ചില്ല.പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയവരാരും പാര്‍ട്ടി വിട്ട് പോയിട്ടില്ല. പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പ് പൊഴിക്കാത്തയാളാണ് അനില്‍. ആന്റണിയുടെ മകനായതിനായതിനാലാണ് അയാള്‍ കോണ്‍ഗ്രസുകാരനെന്ന് നമ്മള്‍പോലും പറയുന്നത്.

## Article Content

അനിൽ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇന്നത്തേത് ചതിയുടെയും വഞ്ചനയുടെയും ദിവസമാണ്. അനിൽ കെ ആന്റണി കോൺഗ്രസിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. എ കെ ആന്റണിയുടെ മകൻ മാത്രമാണ്. അനിൽ പിതാവിനെ ഒറ്റിക്കൊടുത്തു. എ കെ ആന്റണിക്ക് മനപ്രയാസമുണ്ട്. കോൺഗ്രസിന് വേവലാതിയില്ല. കോണ്‍ഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ല. കൊടിപിടിച്ചിട്ടില്ല,പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ല,മുദ്രാവാക്യം വിളിച്ചില്ല.പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയവരാരും പാര്‍ട്ടി വിട്ട് പോയിട്ടില്ല. പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പ് പൊഴിക്കാത്തയാളാണ് അനില്‍. ആന്റണിയുടെ മകനായതിനായതിനാലാണ് അയാള്‍ കോണ്‍ഗ്രസുകാരനെന്ന് നമ്മള്‍പോലും പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107513/kpcc-president-k-sudhakaran-has-criticized-anil-antony)