---
title: "അനില്‍ ആന്റണിയുടെ നിലപാടുകളാണ് ബി.ജെ.പിയെ ആകര്‍ഷിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍."
english_title: "BJP State President K. Surendran."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107520/bjp-state-president-k-surendran"
published_at: "2023-04-06T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ee29857773_zfzgvx.jpg"
keywords: []
---

# അനില്‍ ആന്റണിയുടെ നിലപാടുകളാണ് ബി.ജെ.പിയെ ആകര്‍ഷിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

> **Lead Summary:** **ന്യൂഡല്‍ഹി: **അനില്‍ ആന്റണിയുടെ നിലപാടുകളാണ് ബി.ജെ.പിയെ ആകര്‍ഷിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അനില്‍ ആന്റണിയുടെ ബി.ജെ.പിയിലേക്കുള്ള പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ബി.സിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിലപാടുകള്‍ ശ്രദ്ധിച്ചിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. അനിലിന്റെ മനസ്സുള്ള നിരവധി ആളുകളുണ്ട്.

## Article Content

**ന്യൂഡല്‍ഹി: **അനില്‍ ആന്റണിയുടെ നിലപാടുകളാണ് ബി.ജെ.പിയെ ആകര്‍ഷിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അനില്‍ ആന്റണിയുടെ ബി.ജെ.പിയിലേക്കുള്ള പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ബി.സിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിലപാടുകള്‍ ശ്രദ്ധിച്ചിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. അനിലിന്റെ മനസ്സുള്ള നിരവധി ആളുകളുണ്ട്.

രാജ്യത്തെ സ്‌നേഹിക്കുന്നവരാണ് ബി.ജെ.പിയിലേക്ക് വരുന്നത്. അവരുടെ മനസ്സ് മോദിയ്‌ക്കൊപ്പമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ അനില്‍ വരച്ചുകാണിക്കുന്നുണ്ട്‌. വലിയ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഈ പാര്‍ട്ടിയുടെ നേതാവായി ഇരുന്നുകൊണ്ടാണ് അദ്ദേഹം തീവ്ര ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

അനില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് പറയാറായിട്ടില്ല. ഈ തീരുമാനം പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും കൂട്ടായി എടുക്കേണ്ടതാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107520/bjp-state-president-k-surendran)