---
title: "സംസ്ഥാനത്ത് പ്ലസ് വണ്‍, ഒമ്പത് ക്ലാസുകള്‍ ഇന്നാരംഭിക്കും"
english_title: "Plus one, 9th classes will start today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10754/plus-one-9th-classes-will-start-today"
published_at: "2021-11-15T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6191d839ef9ad_images - 2021-11-15T091655.068.jpeg"
keywords: []
---

# സംസ്ഥാനത്ത് പ്ലസ് വണ്‍, ഒമ്പത് ക്ലാസുകള്‍ ഇന്നാരംഭിക്കും

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാനത്ത് പ്ലസ് വണ്‍, ഒമ്പത് ക്ലാസുകള്‍ ഇന്നാരംഭിക്കും.കനത്ത മഴ കാരണം അവധിയില്ലാത്ത ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് ഇന്ന് തുറക്കുക.

## Article Content

**തിരുവനന്തപുരം : **സംസ്ഥാനത്ത് പ്ലസ് വണ്‍, ഒമ്പത് ക്ലാസുകള്‍ ഇന്നാരംഭിക്കും.കനത്ത മഴ കാരണം അവധിയില്ലാത്ത ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് ഇന്ന് തുറക്കുക.

ഹയർ സെക്കന്‍ഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് ഇന്ന് ക്ലാസില്ല.

സ്കൂളുകള്‍ കോവിഡ് മാനദണ്ഡങ്ങളും സർക്കാർ പുറത്തിറക്കിയ മാർഗരേഖയും പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി രാവിലെ ഒമ്പതിന് മണക്കാട് ഗവണ്‍മെന്റ് ഹയർ സെക്കന്‍ഡറി സ്കൂളിൽ നേരിട്ടെത്തും. മന്ത്രിമാരായ ജി ആർ അനിൽ, ആന്റണി രാജു തുടങ്ങിയവരും ഒപ്പമുണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10754/plus-one-9th-classes-will-start-today)