---
title: "അനില്‍ ആന്റണിയുടെ ബിജെപി പ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ സംസ്ഥാന, ദേശീയ രാഷ്ട്രീയത്തില്‍ തുടരുകയാണ്."
english_title: "Discussions about Anil Antony's entry into the BJP continue in state and national politics. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107544/discussions-about-anil-antonys-entry-into-the-bjp-continue-in-state-and-national-politics"
published_at: "2023-04-06T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642efe0a2e89e_xgxfgvcx.jpg"
keywords: []
---

# അനില്‍ ആന്റണിയുടെ ബിജെപി പ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ സംസ്ഥാന, ദേശീയ രാഷ്ട്രീയത്തില്‍ തുടരുകയാണ്.

> **Lead Summary:** അനില്‍ ആന്റണിയുടെ ബിജെപി പ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ സംസ്ഥാന, ദേശീയ രാഷ്ട്രീയത്തില്‍ തുടരുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി അനില്‍ ആന്റണിക്ക് നേരെ വിമര്‍ശനങ്ങളുന്നയിക്കുമ്പോള്‍ പരിഹാസ പോസ്റ്റുമായി എം എം മണി എംഎല്‍എ. നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്, അവസാനത്തയാള്‍ പോകുമ്പോള്‍ ഓഫീസിന്റെ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുതെന്നാണ് എം എം മണിയുടെ പോസ്റ്റ്.‘വീണ്ടും ഒരു ഓര്‍മ്മപ്പെടുത്തല്‍… അവസാനത്തയാള്‍ പോകുമ്പോള്‍ ഓഫിസിന്റെ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുത്. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്. പാഴാക്കരുത്’. എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു. ഡല്‍ഹിയില്‍ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ സ്ഥാപക ദിനത്തിലാണ് അനില്‍ ആന്റണി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

## Article Content

അനില്‍ ആന്റണിയുടെ ബിജെപി പ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ സംസ്ഥാന, ദേശീയ രാഷ്ട്രീയത്തില്‍ തുടരുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി അനില്‍ ആന്റണിക്ക് നേരെ വിമര്‍ശനങ്ങളുന്നയിക്കുമ്പോള്‍ പരിഹാസ പോസ്റ്റുമായി എം എം മണി എംഎല്‍എ. നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്, അവസാനത്തയാള്‍ പോകുമ്പോള്‍ ഓഫീസിന്റെ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുതെന്നാണ് എം എം മണിയുടെ പോസ്റ്റ്.‘വീണ്ടും ഒരു ഓര്‍മ്മപ്പെടുത്തല്‍… അവസാനത്തയാള്‍ പോകുമ്പോള്‍ ഓഫിസിന്റെ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുത്. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്. പാഴാക്കരുത്’. എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു. ഡല്‍ഹിയില്‍ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ സ്ഥാപക ദിനത്തിലാണ് അനില്‍ ആന്റണി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107544/discussions-about-anil-antonys-entry-into-the-bjp-continue-in-state-and-national-politics)