---
title: "കല്ല് കയറ്റി വയനാട്ടിലേക്കു പോവുകയായിരുന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞു."
english_title: "The lorry carrying stone and going to Wayanad lost its brake and overturned."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107545/the-lorry-carrying-stone-and-going-to-wayanad-lost-its-brake-and-overturned"
published_at: "2023-04-06T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642effb661885_dzfxvfxg.jpg"
keywords: []
---

# കല്ല് കയറ്റി വയനാട്ടിലേക്കു പോവുകയായിരുന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞു.

> **Lead Summary:** **ഉളിക്കൽ**: ഉളിക്കൽ ആലത്തുംപറമ്പ് അമ്പലത്തിനു സമീപം കല്ല് കയറ്റി വയനാട്ടിലേക്കു പോവുകയായിരുന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞു. വയനാട് സ്വദേശികളായ ഡ്രൈവർ പ്രമോദ്, ക്ലീനർ സന്ദീപ് എന്നിവർക്ക് പരിക്കേറ്റു. അമ്പലത്തിൽ ഉത്സവത്തിന് എത്തിയവരും നാട്ടുകാരും ഓടിയെത്തി ക്ലീനർ സന്ദീപിനെ രക്ഷപ്പെടുത്തി ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**ഉളിക്കൽ**: ഉളിക്കൽ ആലത്തുംപറമ്പ് അമ്പലത്തിനു സമീപം കല്ല് കയറ്റി വയനാട്ടിലേക്കു പോവുകയായിരുന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞു. വയനാട് സ്വദേശികളായ ഡ്രൈവർ പ്രമോദ്, ക്ലീനർ സന്ദീപ് എന്നിവർക്ക് പരിക്കേറ്റു. അമ്പലത്തിൽ ഉത്സവത്തിന് എത്തിയവരും നാട്ടുകാരും ഓടിയെത്തി ക്ലീനർ സന്ദീപിനെ രക്ഷപ്പെടുത്തി ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ ലോറി ക്യാബിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവർ പ്രമോദിനെ ഇരിട്ടിയിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സേനാംഗങ്ങളുടെ നേതൃത്വത്തിൽ ഹൈട്രോളിക് കട്ടർ ഉപയോഗിച്ച് ക്യാമ്പിൻ മുറിച്ചു മാറ്റിയാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ഫയർഫോഴ്സിൻ്റെ സഹായത്തോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107545/the-lorry-carrying-stone-and-going-to-wayanad-lost-its-brake-and-overturned)