---
title: "കോൺഗ്രസുകാർക്ക് ബി.ജെ.പി.യിൽ ചേരുന്നതിന് അതിർവരമ്പുകൾ ഇല്ലാതായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ"
english_title: "Mvgovindhan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107559/mvgovindhan"
published_at: "2023-04-07T06:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642f6d201ad44_IMG-20230407-WA0010.jpg"
keywords: []
---

# കോൺഗ്രസുകാർക്ക് ബി.ജെ.പി.യിൽ ചേരുന്നതിന് അതിർവരമ്പുകൾ ഇല്ലാതായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

> **Lead Summary:**  **കണ്ണൂർ**: കോൺഗ്രസുകാർക്ക് ബി.ജെ.പി.യിൽ ചേരുന്നതിന് അതിർവരമ്പുകൾ ഇല്ലാതായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാത്രി ആർ.എസ്.എസും പകൽ കോൺഗ്രസും ആയവർ കോൺഗ്രസിൽ വേണ്ടെന്ന ആന്റണിയുടെ പ്രസ്താവന മകൻ ശിരസാവഹിച്ചതായും അദ്ദേഹം പറഞ്ഞു. അനിൽ കെ. ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

 **കണ്ണൂർ**: കോൺഗ്രസുകാർക്ക് ബി.ജെ.പി.യിൽ ചേരുന്നതിന് അതിർവരമ്പുകൾ ഇല്ലാതായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാത്രി ആർ.എസ്.എസും പകൽ കോൺഗ്രസും ആയവർ കോൺഗ്രസിൽ വേണ്ടെന്ന ആന്റണിയുടെ പ്രസ്താവന മകൻ ശിരസാവഹിച്ചതായും അദ്ദേഹം പറഞ്ഞു. അനിൽ കെ. ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലപാടുകൾ ഒന്നായതു കൊണ്ടാണ് കോൺഗ്രസുകാർക്ക് എളുപ്പത്തിൽ ബി.ജെ.പിയിൽ ചേരാൻ കഴിയുന്നതെന്ന് എം.വി. ​ഗോവിന്ദൻ പറഞ്ഞു. ഏതു സമയത്തും ചേക്കേറാനുള്ള കവാടം ബിജെപി തുറന്നുവെച്ചിരിക്കുകയാണ്. കോൺ​ഗ്രസിനെതിരെയും രാഹുലിനെതിരെയും അനിൽ വിമർശനം ഉന്നയിച്ചപ്പോൾ വി.ഡി. സതീശനും കെ. സുധാകരനും നിശബ്ദരായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വേണമെങ്കിൽ ബിജെപിയിൽ പോകുമെന്ന് പറഞ്ഞ ആളെയാണ് കെ.പി.സി.സി അധ്യക്ഷനാക്കിയത്. നെഹ്‌റു ആർ.എസ്.എസുമായി സന്ധി ചെയ്‌തെന്ന് പറഞ്ഞ ആളാണ് കെ. സുധാകരൻ. ജനാധിപത്യ സംരക്ഷണത്തിനും രാജ്യത്തെ വീണ്ടെടുക്കുന്നതിനുമുള്ള കോൺഗ്രസിന്റെ പരിമിതിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107559/mvgovindhan)