---
title: "കോഴിക്കോട് മാലിന്യ കരാര്‍: സോണ്‍ടയ്ക്ക് വേണ്ടി മുൻ ചീഫ് സെക്രട്ടറിയും ഇടപെട്ടുവെന്ന് ഇടനിലക്കാരന്‍"
english_title: "Kozhikode Garbage Agreement"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107602/kozhikode-garbage-agreement"
published_at: "2023-04-07T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fab21e3f57_Screenshot_2023-04-07-10-51-49-03_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കോഴിക്കോട് മാലിന്യ കരാര്‍: സോണ്‍ടയ്ക്ക് വേണ്ടി മുൻ ചീഫ് സെക്രട്ടറിയും ഇടപെട്ടുവെന്ന് ഇടനിലക്കാരന്‍

> **Lead Summary:** **കൊച്ചി**: ബ്രഹ്മപുരത്തെ വിവാദ കമ്പനിയായ സോണ്‍ട ഇൻഫ്രാടെക്കിനായി മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസുമായി കൂടിക്കാഴ്ച നടത്തിയെന്ന് കൊച്ചിയിലെ ഇടനിലക്കാരൻ അജിത്ത് കുമാർ. സോണ്‍ട പ്രതിനിധികളുടെ ആവശ്യപ്രകാരമാണ് അന്ന് കൊച്ചിയിൽ ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍ എംഡിയായിരുന്നപ്പോൾ ടോം ജോസിനെ കണ്ടത്.

## Article Content

**കൊച്ചി**: ബ്രഹ്മപുരത്തെ വിവാദ കമ്പനിയായ സോണ്‍ട ഇൻഫ്രാടെക്കിനായി മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസുമായി കൂടിക്കാഴ്ച നടത്തിയെന്ന് കൊച്ചിയിലെ ഇടനിലക്കാരൻ അജിത്ത് കുമാർ. സോണ്‍ട പ്രതിനിധികളുടെ ആവശ്യപ്രകാരമാണ് അന്ന് കൊച്ചിയിൽ ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍ എംഡിയായിരുന്നപ്പോൾ ടോം ജോസിനെ കണ്ടത്.

ടോം ജോസ് സംസ്ഥാന ചീഫ് സെക്രട്ടറിയായപ്പോഴാണ് മുഖ്യമന്ത്രിക്കൊപ്പം വിദേശ സന്ദർശനത്തിൽ സോണ്‍ടയുടെ പ്രതിനിധികളെ കാണുന്നതും പിന്നാലെ കരാർ അനുവദിക്കുന്നതെന്നും ഇടനിലക്കാന്‍ വെളിപ്പെടുത്തി. എന്നാല്‍, ഇടനിലക്കാരെ അറിയില്ലെന്നും കൂടിക്കാഴ്ചയെ കുറിച്ച് ഓർമ്മയില്ലെന്നുമാണ് ടോം ജോസിൻ്റെ പ്രതികരണം.

2017-2018 കാലത്താണ് സോണ്ട ഇൻഫ്രാടെക്ക് കേരളത്തിലേക്ക് കടന്നുവരുന്നത്. ആദ്യം കോഴിക്കോട്ടെ മാലിന്യ പദ്ധതിയായിരുന്നു ലക്ഷ്യം. കമ്പനിയുടെ പ്രതിനിധി വിനു ജോസ് അന്ന് അഡി. ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസിലേക്ക് എത്താൻ തങ്ങളെ ബന്ധപ്പെട്ടുവെന്നും, ഇടനിലക്കാരായ പൗളി ആന്‍റണിയും മോഹൻ വെട്ടത്തും വഴി ടോം ജോസുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഇടനിലക്കാരൻ അജിത്ത് കുമാറിന്‍റെ വെളിപ്പെടുത്തൽ. കരാർ നടപടികൾ തുടങ്ങുന്നതിന് മുന്നെ ആയിരുന്നു ടോം ജോസുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ സോണ്‍ടക്ക് കരാർ ലഭിച്ചതോടെ തങ്ങൾ പുറത്തായെന്നും അജിത്ത് പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107602/kozhikode-garbage-agreement)