---
title: " ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നു: കർദിനാൾ ആലഞ്ചേരി"
english_title: "Some judges try to curry favor like Pilate: Cardinal Alencheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107615/some-judges-try-to-curry-favor-like-pilate-cardinal-alencheri"
published_at: "2023-04-07T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fb28b7b7ef_Screenshot_2023-04-07-11-29-59-76_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

#  ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നു: കർദിനാൾ ആലഞ്ചേരി

> **Lead Summary:** ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപൻമാർ ശ്രമിക്കുന്നതായി ദുഃഖവെള്ളി സന്ദേശത്തിൽ ആലഞ്ചേരി പറഞ്ഞു. മാധ്യമ പ്രീതിക്കോ ജനപ്രീതിക്കോ ആകാം അന്യായ വിധികൾ. അല്ലെങ്കിൽ ജുഡീഷ്യൽ ആക്ടിവിസമാകാം ജുഡീഷ്യൽ ആക്ടിവിസം അരുതെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്.

## Article Content

ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപൻമാർ ശ്രമിക്കുന്നതായി ദുഃഖവെള്ളി സന്ദേശത്തിൽ ആലഞ്ചേരി പറഞ്ഞു. മാധ്യമ പ്രീതിക്കോ ജനപ്രീതിക്കോ ആകാം അന്യായ വിധികൾ. അല്ലെങ്കിൽ ജുഡീഷ്യൽ ആക്ടിവിസമാകാം ജുഡീഷ്യൽ ആക്ടിവിസം അരുതെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്.

പിലാത്തോസിന് വിധികൾ എഴുതി നൽകിയത് ജനങ്ങളോ സീസറോ ആകാം. ഇതുപോലെ ഇന്നത്തെ ന്യായാധിപൻമാർക്ക് വിധികൾ എഴുതി നൽകുന്നുവെന്നും കർദിനാൾ ആലഞ്ചേരി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107615/some-judges-try-to-curry-favor-like-pilate-cardinal-alencheri)