---
title: "വയൽ നികത്തുന്നതായി പരാതി"
english_title: "Kadameri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107629/kadameri"
published_at: "2023-04-07T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fba2277b0c_IMG-20230407-WA0072.jpg"
keywords: []
---

# വയൽ നികത്തുന്നതായി പരാതി

> **Lead Summary:** **കടമേരി **: കടമേരി ചെരുവത്ത് നടയ്ക്ക് സമീപം വയൽ നികത്തുന്നതായി പരാതി. കെ.എസ്.കെ.ടി.യു. കടമേരി വില്ലേജ് കമ്മിറ്റി ഇതിനെതിരേ വില്ലേജ് ഓഫീസിൽ പരാതി നൽകി. വെള്ളം കെട്ടിക്കിടക്കുന്ന വയലാണ് സ്വകാര്യവ്യക്തി നികത്തുന്നതെന്ന് കെ.എസ്.കെ.ടി.യു. ആരോപിച്ചു.

## Article Content

**കടമേരി **: കടമേരി ചെരുവത്ത് നടയ്ക്ക് സമീപം വയൽ നികത്തുന്നതായി പരാതി. കെ.എസ്.കെ.ടി.യു. കടമേരി വില്ലേജ് കമ്മിറ്റി ഇതിനെതിരേ വില്ലേജ് ഓഫീസിൽ പരാതി നൽകി. വെള്ളം കെട്ടിക്കിടക്കുന്ന വയലാണ് സ്വകാര്യവ്യക്തി നികത്തുന്നതെന്ന് കെ.എസ്.കെ.ടി.യു. ആരോപിച്ചു.

വേനലിൽ കനാൽവഴി വയലിലേക്ക് ഇറങ്ങുന്ന വെള്ളമാണ് നാട്ടുകാരുടെ ആശ്രയം. ഇത്തരം വെള്ളക്കെട്ടുകൾ ഉള്ള വയലുകളാണ് നികത്തുന്നത്. ഇത്തവണ നെൽക്കൃഷി ഇറക്കിയ വയലാണ് മണ്ണിട്ടുമൂടുന്നതെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും കെ.എസ്.കെ.ടി.യു. ആവശ്യപ്പെട്ടു. പരാതി ലഭിച്ചയുടൻ മണ്ണിടൽ നിർത്തുന്നതിന് സ്റ്റോപ്പ് മെമ്മോ നൽകിയതായി വില്ലേജ് ഓഫീസർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107629/kadameri)