---
title: "കൂത്തുപറമ്പ് സ്റ്റേഡിയം റോഡ് ഗതാഗതക്കുരുക്കിൽ "
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107630/koothuparamba"
published_at: "2023-04-07T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fbb3fb3c17_IMG-20230407-WA0074.jpg"
keywords: []
---

# കൂത്തുപറമ്പ് സ്റ്റേഡിയം റോഡ് ഗതാഗതക്കുരുക്കിൽ 

> **Lead Summary:** **കൂത്തുപറമ്പ്** : നഗരസഭാ സ്റ്റേഡിയത്തിന് ഇരുവശത്തുമുള്ള റോഡിൽ പാർക്ക്‌ ചെയ്യാനെ ത്തുന്ന വാഹനങ്ങളുടെ പെരുപ്പം പ്രദേശത്തെ ഗതാഗതക്കുരുക്കിലാക്കുന്നു. 'നോ പാർക്കിങ്' ബോർഡ് സ്ഥാപിച്ചതിന് കീഴിൽപോലും വാഹനങ്ങൾ മണിക്കൂറുകളോളം നിർത്തിയിടുന്നത് സ്ഥിരം കാഴ്ചയാണ്. ബിവറേജ് ഷോപ്പ് പ്രവർത്തിക്കുന്നതിന് സമീപത്തുള്ള സ്റ്റേഡിയം റോഡിലാണ് പാർക്കിങ് കൂടുതലും. വീതികുറഞ്ഞ റോഡരികിലായി വലിയ കാറുകളും മിനിലോറിയുമുൾപ്പെടെയുള്ളവ നിർത്തിയിടുന്നതോടെ ഗതാഗതം പൂർണമായും സ്തംഭിക്കുന്നു. ഇരുവശത്തും വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതോടെ നടന്നുപോകാൻപോലും കഴിയുന്നില്ല.

## Article Content

**കൂത്തുപറമ്പ്** : നഗരസഭാ സ്റ്റേഡിയത്തിന് ഇരുവശത്തുമുള്ള റോഡിൽ പാർക്ക്‌ ചെയ്യാനെ ത്തുന്ന വാഹനങ്ങളുടെ പെരുപ്പം പ്രദേശത്തെ ഗതാഗതക്കുരുക്കിലാക്കുന്നു. 'നോ പാർക്കിങ്' ബോർഡ് സ്ഥാപിച്ചതിന് കീഴിൽപോലും വാഹനങ്ങൾ മണിക്കൂറുകളോളം നിർത്തിയിടുന്നത് സ്ഥിരം കാഴ്ചയാണ്. ബിവറേജ് ഷോപ്പ് പ്രവർത്തിക്കുന്നതിന് സമീപത്തുള്ള സ്റ്റേഡിയം റോഡിലാണ് പാർക്കിങ് കൂടുതലും. വീതികുറഞ്ഞ റോഡരികിലായി വലിയ കാറുകളും മിനിലോറിയുമുൾപ്പെടെയുള്ളവ നിർത്തിയിടുന്നതോടെ ഗതാഗതം പൂർണമായും സ്തംഭിക്കുന്നു. ഇരുവശത്തും വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതോടെ നടന്നുപോകാൻപോലും കഴിയുന്നില്ല.

പോലീസ് പട്രോളിങ് നടത്തുന്നുണ്ടെങ്കിലും അനധികൃത പാർക്കിങ്ങിനെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. നഗരസഭാ സ്റ്റേഡിയത്തിന് പിറകുവശത്തുള്ള പോലീസ് ക്വാർട്ടേഴ്സ് റോഡിലാണ് ഗതാഗതക്കുരുക്ക് കൂടുന്നത്. ട്രഷറിക്ക് പിറകിലുള്ള പാർക്കിങ് സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കുന്നുണ്ട്. ഇവിടെ സ്ഥിരമായി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ റോഡിന്റെ ഇരുവശത്തുമായി നിർത്തിയിടുകയാണ്. അതിരാവിലെ നിർത്തിയിടുന്ന വാഹനങ്ങൾപലപ്പോഴും രാത്രിയിൽ മാത്രമേ എടുക്കാറുള്ളൂ. ഒരു കാറിന് പോലും സുഗമമായി കടന്നുപോകാൻ പ്രയാസമാണ്. ഇരുവശത്തുനിന്നും ഒരേസമയം വാഹനങ്ങൾ വന്നാൽ ഒരുവശത്തുള്ള വാഹനം പിറകിലെ റോഡിൽ നിർത്തിയിട്ടാൽ മാത്രമേ പോകാൻ കഴിയൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107630/koothuparamba)