---
title: "അനിൽ ബിജെപിയുടെ കെണിയിൽ വീഴുകയായിരുന്നു - വിഡി സതീശൻ"
english_title: "V D satheesan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107640/v-d-satheesan"
published_at: "2023-04-07T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fc7ef5c996_kk.1676924725.jpg"
keywords: []
---

# അനിൽ ബിജെപിയുടെ കെണിയിൽ വീഴുകയായിരുന്നു - വിഡി സതീശൻ

> **Lead Summary:** മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതുകൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അനില്‍ ബിജെപിയുടെ കെണിയില്‍ വീഴുകയായിരുന്നെന്നും അപക്വമായ ഈ തീരുമാനത്തില്‍ അനില്‍ ആന്റണിക്ക് പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

## Article Content

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതുകൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അനില്‍ ബിജെപിയുടെ കെണിയില്‍ വീഴുകയായിരുന്നെന്നും അപക്വമായ ഈ തീരുമാനത്തില്‍ അനില്‍ ആന്റണിക്ക് പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

മകനെന്ന നിലയില്‍ എ.കെ.ആന്റണി എന്ന പിതാവിനോട് കാണിച്ച നിന്ദയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഡി സതീശന്റെ ഫെയ്സ്ബുക്ക് കുറിപ്പ് അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നത് കൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. കോണ്‍ഗ്രസിനോ പോക്ഷക സംഘടനകള്‍ക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങള്‍ അനില്‍ ആന്റണി ചെയ്തിട്ടില്ല. ഏല്‍പ്പിച്ച ചുമതല പോലും അനില്‍ കൃത്യമായി നിര്‍വഹിച്ചിരുന്നില്ല.

അനില്‍ ആന്റണി ബി.ജെ.പിയുടെ കെണിയില്‍ വീഴുകയായിരുന്നു. ബി.ജെ.പി ബാന്ധവത്തിന് കാരണമായി തീര്‍ത്തും വിചിത്രമായ കാര്യങ്ങളാണ് അനില്‍ ആന്റണി പറയുന്നത്. അതിന്റെ അപകടം പിന്നാലെ ബോധ്യപ്പെടും. തീര്‍ത്തും അപക്വമായ ഈ തീരുമാനത്തില്‍ അനില്‍ ആന്റണിക്ക് പിന്നീട് ദുഃഖിക്കേണ്ടി വരും. എ.കെ.ആന്റണി എന്ന പിതാവിനോട് മകനെന്ന നിലയില്‍ അനില്‍ ആന്റണി കാണിച്ച നിന്ദയാണിതെന്നും വിഡി സതീശൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107640/v-d-satheesan)