---
title: "കനാലിൽ വെള്ള മെത്താത്തതിനാൽ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം "
english_title: "Severe shortage of drinking water"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107641/severe-shortage-of-drinking-water"
published_at: "2023-04-07T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fc910d4383_IMG-20230407-WA0071.jpg"
keywords: []
---

# കനാലിൽ വെള്ള മെത്താത്തതിനാൽ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം 

> **Lead Summary:** **കീഴരിയൂർ** : നടുവത്തൂർ ബ്രാഞ്ച് കനാലിൽ വെള്ള മെത്താത്തതിനാൽ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം. ഈന്തൻകണ്ടി, കുനിപ്രമല, തിരുമംഗലത്ത് താഴെ കുടിവെള്ള പദ്ധതികളിലെ ജലവിതരണം മുടങ്ങിയിട്ട് മാസങ്ങളായി. പ്രദേശത്തെ കിണറുകളിൽ ഒരു തുള്ളിവെള്ളമില്ല. മുന്നൂറോളം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്.

## Article Content

**കീഴരിയൂർ** : നടുവത്തൂർ ബ്രാഞ്ച് കനാലിൽ വെള്ള മെത്താത്തതിനാൽ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം. ഈന്തൻകണ്ടി, കുനിപ്രമല, തിരുമംഗലത്ത് താഴെ കുടിവെള്ള പദ്ധതികളിലെ ജലവിതരണം മുടങ്ങിയിട്ട് മാസങ്ങളായി. പ്രദേശത്തെ കിണറുകളിൽ ഒരു തുള്ളിവെള്ളമില്ല. മുന്നൂറോളം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്.

ദൂരസ്ഥലങ്ങളിൽ നിന്നാണ് ഇവർ കുടിവെള്ളമെത്തിക്കുന്നത്. കീഴരിയൂർ പഞ്ചായത്തിലെ കനാൽവെള്ളമെത്താത്ത നടുവത്തൂർ, തിരുമംഗലത്ത് താഴ, മണ്ണാടിമ്മൽ എന്നിവിടങ്ങളിൽ പഞ്ചായത്ത് കുടിവെള്ളം വിതരണം ചെയ്യണമെന്ന് തിരുമംഗലത്ത് താഴെ അംബേദ്കർ സ്വയംസഹായസംഘം വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. കെ.കെ. ബിജു, ടി.ടി. സുനിൽ കുമാർ, തേനാരി പ്രേമൻ, എ.കെ. രാഗേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107641/severe-shortage-of-drinking-water)