---
title: "നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് വീ​ണ്ടും കാ​പ്പ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107658/arrested"
published_at: "2023-04-07T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fd933e061d_IMG-20230407-WA0097.jpg"
keywords: []
---

# നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് വീ​ണ്ടും കാ​പ്പ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു 

> **Lead Summary:** **ത​ളി​പ്പ​റ​മ്പ്**: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് വീ​ണ്ടും കാ​പ്പ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. മു​യ്യം പ​ള്ളി​വ​യ​ലി​ലെ സി.​പി. ഷം​സീ​റി​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ പി. ​യ​ദു​കൃ​ഷ്ണ​ൻ ബു​ധ​നാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്.

## Article Content

**ത​ളി​പ്പ​റ​മ്പ്**: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് വീ​ണ്ടും കാ​പ്പ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. മു​യ്യം പ​ള്ളി​വ​യ​ലി​ലെ സി.​പി. ഷം​സീ​റി​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ പി. ​യ​ദു​കൃ​ഷ്ണ​ൻ ബു​ധ​നാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്.

നി​ല​വി​ൽ അ​ഞ്ചു കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഷം​സീ​ർ. ഒ​രു വ​ർ​ഷം മു​മ്പ് കാ​പ്പ ചു​മ​ത്തി ജ​യി​ലി​ൽ അ​ട​ച്ച ഷം​സീ​ർ ര​ണ്ടു മാ​സം മു​മ്പാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. പി​ന്നീ​ട് ഇ​യാ​ളെ ക​ഞ്ചാ​വ് കേ​സി​ൽ എ​ക്സൈ​സ് പി​ടി​കൂ​ടി ജ​യി​ലി​ല​ട​ച്ചു. ഈ ​കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഷം​സീ​റി​നെ ജ​യി​ലി​ൽ അ​ട​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107658/arrested)