---
title: "ആർട് ഗാലറിയിൽ നടക്കുന്ന വനിതാ ചിത്രകാരികളുടെ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു"
english_title: "The exhibition of women painters at the art gallery is noteworthy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107663/the-exhibition-of-women-painters-at-the-art-gallery-is-noteworthy"
published_at: "2023-04-07T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fdce068677_IMG-20230407-WA0085.jpg"
keywords: []
---

# ആർട് ഗാലറിയിൽ നടക്കുന്ന വനിതാ ചിത്രകാരികളുടെ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു

> **Lead Summary:** **കണ്ണൂർ**: ജില്ലയിലെ കതിരൂർ ഗ്രാമപഞ്ചായത്ത് ആർട് ഗാലറിയിൽ നടക്കുന്ന വനിതാ ചിത്രകാരികളുടെ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു. ധര എന്ന പേരിൽ നടക്കുന്ന ചിത്രപ്രദർശനം ഏപ്രിൽ 3 മുതൽ 8 വരെയാണ് നീണ്ടുനിൽക്കുക . സമകാലിക പ്രസക്തിയുള്ള വിഷയത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളതിലേറെയും. ഒപ്പം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വരച്ചുകാട്ടുന്ന ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.

## Article Content

**കണ്ണൂർ**: ജില്ലയിലെ കതിരൂർ ഗ്രാമപഞ്ചായത്ത് ആർട് ഗാലറിയിൽ നടക്കുന്ന വനിതാ ചിത്രകാരികളുടെ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു. ധര എന്ന പേരിൽ നടക്കുന്ന ചിത്രപ്രദർശനം ഏപ്രിൽ 3 മുതൽ 8 വരെയാണ് നീണ്ടുനിൽക്കുക . സമകാലിക പ്രസക്തിയുള്ള വിഷയത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളതിലേറെയും. ഒപ്പം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വരച്ചുകാട്ടുന്ന ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.

ഒന്നിനൊന്നായി മികച്ച് നിൽക്കുന്ന ചിത്രങ്ങളാണ് ആർട്ട് ലറിയിൽ ഒരുക്കിയിരിക്കുന്നത്. എംപി രവിണ, പി കെ ഷീന, സ്വാതി എസ് മോഹന്‍,വി ശ്രീലക്ഷ്മി, തുടങ്ങിയ നാല് ചിത്രകാരികളുടെ കൂട്ടായ്മയിലാണ് ധര എന്നാ ചിത്രപ്രദർശനം നടന്നുവരുന്നത്. കതിരൂർ പഞ്ചായത്ത് ആർട് ഗാലറിയിലെ 23 ചിത്രപ്രദർശനമാണ് ഇപ്പോൾ നടക്കുന്നത്. പ്രായഭേദമന്യേ നിരവധി പേരാണ് ആർട്ട് ഗ്യാലറിയിൽ എത്തിച്ചേരുന്നത്. ധരയുടെ കൂട്ടായ്മയിൽ സോളോ എക്സിബിഷനും, ഗ്രൂപ്പ് എക്സിബിഷനും നടത്തിവരുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107663/the-exhibition-of-women-painters-at-the-art-gallery-is-noteworthy)