---
title: "ട്രെയിനിൽ നിന്നും വീണ് മരിച്ചവരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിച്ചു "
english_title: "Pinaryi vijyan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107665/pinaryi-vijyan"
published_at: "2023-04-07T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fe1b2adb71_IMG-20230407-WA0102.jpg"
keywords: []
---

# ട്രെയിനിൽ നിന്നും വീണ് മരിച്ചവരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിച്ചു 

> **Lead Summary:** **കോഴിക്കോട്**: ജില്ലയിലെ എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീയിട്ടതിനെ തുടർന്ന് പ്രാണരക്ഷാർത്ഥം പുറത്തേക്ക് ചാടി തലയിടിച്ച് മരിച്ച കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പാലോട്ട് പള്ളി ബദരിയ മൻസിൽ മാണിക്കോത്ത് റഹ്മത്ത്, കൊടോളിപ്രം കൊട്ടാരത്തിൽ പുതിയ പുര കെ പി നൗഫീഖ് എന്നിവരുടെ വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു..

## Article Content

**കോഴിക്കോട്**: ജില്ലയിലെ എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീയിട്ടതിനെ തുടർന്ന് പ്രാണരക്ഷാർത്ഥം പുറത്തേക്ക് ചാടി തലയിടിച്ച് മരിച്ച കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പാലോട്ട് പള്ളി ബദരിയ മൻസിൽ മാണിക്കോത്ത് റഹ്മത്ത്, കൊടോളിപ്രം കൊട്ടാരത്തിൽ പുതിയ പുര കെ പി നൗഫീഖ് എന്നിവരുടെ വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു..

കണ്ണൂർ വിമാനത്തവളത്തിൽ വിമാനമിറങ്ങിയ മുഖ്യമന്ത്രി റഹ്മത്തിൻ്റെ വീട്ടിലാണ് ആദ്യമെത്തിയത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും കൂടെയുണ്ടായിരുന്നു. റഹ്മത്തിൻ്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി അവരിൽ നിന്നും വിവരങ്ങളാരാഞ്ഞു.റഹ്മത്തിൻ്റെ ഭർത്താവ് ഷറ്ഫുദീൻ, മകൻ മുഹമ്മദ് റംഷാദ്, ഉമ്മ ജമീല എന്നിവർ മുഖ്യമന്ത്രിയുമായി സംസാരിച്ചു.

നൗഫീഖിൻ്റെ കുടുംബാംഗങ്ങളേയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.തുടർന്ന് വിവരങ്ങളാരാഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ വീതമുള്ള ധനസഹായം ഇരു കുടംബങ്ങൾക്കുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ കണ്ണൂർ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ കൈമാറി.

മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജൻ, മട്ടന്നൂർ നഗരസഭാ ചെയർമാൻ ഷാജിത്ത് മാസ്റ്റർ, കളറോഡ് വാർഡ് കൗൺസിലർ പി പി അബ്ദുൾ ജലീൽ, എ ഡി ജി പി എം ആർ അജിത് കുമാർ, കോഴിക്കോട് റേഞ്ച് ഐജി, നീരജ് കെ ഗുപ്ത, കണ്ണൂർ റേഞ്ച് ഡി ഐ ജി പി വിമലാദിത്യ ,സിറ്റി കമ്മീഷണർ അജിത് കുമാർ എ ഡി എം കെ കെ ദിവാകരൻ, മറ്റ് ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107665/pinaryi-vijyan)