---
title: "കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു"
english_title: "Cu Exam postponed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10767/cu-exam-postponed"
published_at: "2021-11-15T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6191e937cd6ab_images - 2021-11-15T102927.222.jpeg"
keywords: []
---

# കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു

> **Lead Summary:** **തൃശൂർ**: കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പരീക്ഷാ കൺട്രോളർ ഡോ. സി.സി. ബാബുവാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീടറിയിക്കും.

## Article Content

**തൃശൂർ**: കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പരീക്ഷാ കൺട്രോളർ ഡോ. സി.സി. ബാബുവാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീടറിയിക്കും.

തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യവും കനത്ത മഴയും കണക്കിലെടുത്താണ് പരീക്ഷാ മാറ്റം.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10767/cu-exam-postponed)