---
title: "മനുഷ്യൻ്റെ ചില ക്രൂര ഭാവങ്ങളാണ് നിഷ്കളങ്കരെ ആക്രമിക്കാൻ പ്രേരിപ്പിക്കുകുന്നത്: മാർ ജോസഫ് പാംപ്ലാനി"
english_title: "Mar Joseph Pamplani"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107672/mar-joseph-pamplani"
published_at: "2023-04-07T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fe6e87e2bf_Screenshot_2023-04-07-15-07-20-80_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മനുഷ്യൻ്റെ ചില ക്രൂര ഭാവങ്ങളാണ് നിഷ്കളങ്കരെ ആക്രമിക്കാൻ പ്രേരിപ്പിക്കുകുന്നത്: മാർ ജോസഫ് പാംപ്ലാനി

> **Lead Summary:** **കണ്ണൂർ**: മനുഷ്യൻ്റെ ചില ക്രൂര ഭാവങ്ങളാണ് നിഷ്കളങ്കരെ ആക്രമിക്കാൻ പ്രേരിപ്പി ക്കുകുന്നതെന്ന് തലശ്ശേരി അതിരൂപത മെത്രാപോലീത്ത മാർ ജോസഫ് പാംപ്ലാനി. തീവണ്ടിയിൽ യാത്രക്കാരെ തീവെക്കാൻ പ്രേരിപ്പക്കുന്നതും ഈ ക്രൂര ഭാവങ്ങളാണ്. സകലരെയും വേദനിപ്പിക്കുന്നവരുടെ എണ്ണം നാട്ടിൽ വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**കണ്ണൂർ**: മനുഷ്യൻ്റെ ചില ക്രൂര ഭാവങ്ങളാണ് നിഷ്കളങ്കരെ ആക്രമിക്കാൻ പ്രേരിപ്പി ക്കുകുന്നതെന്ന് തലശ്ശേരി അതിരൂപത മെത്രാപോലീത്ത മാർ ജോസഫ് പാംപ്ലാനി. തീവണ്ടിയിൽ യാത്രക്കാരെ തീവെക്കാൻ പ്രേരിപ്പക്കുന്നതും ഈ ക്രൂര ഭാവങ്ങളാണ്. സകലരെയും വേദനിപ്പിക്കുന്നവരുടെ എണ്ണം നാട്ടിൽ വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ സംയുക്ത കുരിശിൻ്റെ വഴി സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പാംപ്ലാനി. ദുഃഖവെള്ളി ദിനത്തിൽ കണ്ണൂർ തെക്കിബസാർ തിരുകുടുംബ ദേവാലയത്തിലെ പ്രാർത്ഥനയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.തുടർന്ന് കണ്ണൂർ നഗരത്തിൽ സംയുക്ത കുരിശിന്റെ വഴി ഉണ്ടായി.

തെക്കിബസാറിൽ നിന്നാരംഭിച്ച കുരിശിന്റെ വഴിക്ക്‌ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, കണ്ണൂർ രൂപതാ മെത്രാൻ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല എന്നിവർ നേതൃത്വം നൽകി.

രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഡി സി സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് ഫാ.മാത്യു ആശാരിപറമ്പിൽ ,ഫാ. അനൂപ് ചിറ്റേട്ട് , ഫാ. സന്തോഷ് കരിങ്ങട , ഫാ. അരുൺ , ഫാ.തോമസ്, ഫാ.ജോയി കട്ടിയാങ്കൽ, ഫാ. അജൂബ് , ഫാ. ലൂക്ക് കരിമ്പിൽ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107672/mar-joseph-pamplani)