---
title: "തലശ്ശേരിയിൽ സ്വകാര്യ ബസ്സിടിച്ച് വയോധികൻ മരിച്ചു"
english_title: "An elderly man died after being hit by a private bus in Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107676/an-elderly-man-died-after-being-hit-by-a-private-bus-in-thalassery"
published_at: "2023-04-07T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642feaad2b832_Screenshot_2023-04-07-15-29-28-01_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തലശ്ശേരിയിൽ സ്വകാര്യ ബസ്സിടിച്ച് വയോധികൻ മരിച്ചു

> **Lead Summary:** **തലശ്ശേരി**: പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ്സിടിച്ച് വഴിയാത്രികനായ വയോധികൻ മരിച്ചു. തിരുവങ്ങാട് ഇല്ലത്ത് താഴ ദ്വാരകയിൽ എം.ജി. ജയരാജ് ആണ് മരിച്ചത്. ജൂബിലി റോഡിലെ റോയൽ ഗാർഡ് സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ്. തിരുവങ്ങാട്ടെ വീട്ടിൽ നിന്ന് പുതിയ ബസ് സ്റ്റാന്റ് വഴി സ്ഥാപനത്തിലേക്ക് നടന്നു പോവുകയായിരുന്നു.

## Article Content

**തലശ്ശേരി**: പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ്സിടിച്ച് വഴിയാത്രികനായ വയോധികൻ മരിച്ചു. തിരുവങ്ങാട് ഇല്ലത്ത് താഴ ദ്വാരകയിൽ എം.ജി. ജയരാജ് ആണ് മരിച്ചത്. ജൂബിലി റോഡിലെ റോയൽ ഗാർഡ് സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ്. തിരുവങ്ങാട്ടെ വീട്ടിൽ നിന്ന് പുതിയ ബസ് സ്റ്റാന്റ് വഴി സ്ഥാപനത്തിലേക്ക് നടന്നു പോവുകയായിരുന്നു.

പുതിയ ബസ്സ് സ്റ്റാന്റിൽ നിർത്തിയിട്ട മണി കർണിക ബസ്സിനരികിലൂടെ പോവുന്നതിനിടയിൽ ഇരിട്ടിയിൽ നിന്നു യാത്രക്കാരുമായി എത്തിയ കഫീൽ ബസ് ഇടിച്ചാണ് അപകടം. ജയരാജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരേതരായ ഗോപാലൻ നായരുടെയും രുഗ്മ്ണിമിണി അമ്മയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: ഹേമരാജ്, വേണു, സവിത, സ്വപ്ന. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107676/an-elderly-man-died-after-being-hit-by-a-private-bus-in-thalassery)