---
title: "മാങ്ങാട്ടിടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതം പ്ലാസ്റ്റിക് ബദൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു"
english_title: "Green plastic alternative unit launched"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107682/green-plastic-alternative-unit-launched"
published_at: "2023-04-07T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fee57e8209_IMG-20230407-WA0082.jpg"
keywords: []
---

# മാങ്ങാട്ടിടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതം പ്ലാസ്റ്റിക് ബദൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

> **Lead Summary:** **മാങ്ങാട്ടിടം**: പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതം പ്ലാസ്റ്റിക് ബദൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പിസി ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.മാങ്ങാട്ടിടം പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായാണ് പതിനേഴാം വാർഡിൽ പ്ലാസ്റ്റിക് ബദൽ യൂണിറ്റ് ആരംഭിച്ചത്.

## Article Content

**മാങ്ങാട്ടിടം**: പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതം പ്ലാസ്റ്റിക് ബദൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പിസി ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.മാങ്ങാട്ടിടം പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായാണ് പതിനേഴാം വാർഡിൽ പ്ലാസ്റ്റിക് ബദൽ യൂണിറ്റ് ആരംഭിച്ചത്.

ശങ്കരനെല്ലൂർ ഓൺലൈൻ സെന്റർ ബിൽഡിങ്ങിലാണ് പ്ലാസ്റ്റിക് ബദൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പിസി ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ബുഫേപ്ലേറ്റ്, ഗ്ലാസ് എന്നിവ സെന്ററിൽ നിന്ന് വാടകയ്ക്ക് കൊടുക്കുന്നുണ്ട്. അതോടൊപ്പം ഫുഡ് സർവീസും ചെയ്തു കൊടുക്കുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ആയ നീർവേലിയിലെ സാരജ് -ശില്പ ദാമ്പത്തികളുടെ ഗൃഹപ്രവേശന ചടങ്ങിന് പ്ലേറ്റ് ഗ്ലാസ്‌ എന്നിവ കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107682/green-plastic-alternative-unit-launched)