---
title: "റംസാൻ റിലീഫ് വിതരണവും അനുസ്മരണ പ്രാർഥനാ സദസ്സും നടന്നു"
english_title: "Ramzan relief distribution and memorial prayer meeting were held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107691/ramzan-relief-distribution-and-memorial-prayer-meeting-were-held"
published_at: "2023-04-07T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ffc046a785_IMG-20230407-WA0074.jpg"
keywords: []
---

# റംസാൻ റിലീഫ് വിതരണവും അനുസ്മരണ പ്രാർഥനാ സദസ്സും നടന്നു

> **Lead Summary:** **പുളിങ്ങോം**: ശാഖാ മുസ്ലിം ലീഗിന്റെയും കെ എം സി സി യുടെയും നേതൃത്വത്തിൽ റംസാൻ റിലീഫ് വിതരണവും പുളിങ്ങോം മൊയ്തീൻ സാഹിബ് അനുസ്മരണ പ്രാർത്ഥന സദസ്സും പുളിങ്ങോം സി എച്ച് സ്മാരക സൗധത്തിൽ നടന്നു.പ്രാർഥനാ സദസ്സിനു പാണക്കാട് മുക്താർ അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ ടി സഹദുല്ല റിലീഫ് വിതരണം ഉദ്‌ഘാടനം ചെയ്തു.

## Article Content

**പുളിങ്ങോം**: ശാഖാ മുസ്ലിം ലീഗിന്റെയും കെ എം സി സി യുടെയും നേതൃത്വത്തിൽ റംസാൻ റിലീഫ് വിതരണവും പുളിങ്ങോം മൊയ്തീൻ സാഹിബ് അനുസ്മരണ പ്രാർത്ഥന സദസ്സും പുളിങ്ങോം സി എച്ച് സ്മാരക സൗധത്തിൽ നടന്നു.പ്രാർഥനാ സദസ്സിനു പാണക്കാട് മുക്താർ അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ ടി സഹദുല്ല റിലീഫ് വിതരണം ഉദ്‌ഘാടനം ചെയ്തു.

നിർദ്ധരരായ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായ വിതരണം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.കെ.അഷ്റഫ് നിർവഹിച്ചു.എം.കെ.ഇബ്രാഹിം അദ്ധ്യക്ഷനായി.ബി.എ മൊയ്തീൻ സാഹിബ് അനുസ്മരണ പ്രഭാഷണം പി.എം.ആർ.സി കോർഡിനേറ്റർ എൻ.എം അബ്ദുൾ ഖാദർ ഹാജി നിർവഹിച്ചു.ടി.മഹമൂദ് ഹാജി, സിദ്ധീഖ് പെരുമ്പ,എ.ജി. മുത്തലിബ്,കെ.ഷുക്കൂർ, അക്ബർ കോലുവള്ളി, ഷാജഹാൻ പ്ലാക്കൽ, സി.എച്ച് നൗഫൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107691/ramzan-relief-distribution-and-memorial-prayer-meeting-were-held)