---
title: "തളിപ്പറമ്പ് മാർക്കറ്റ് റോഡ് വഴിയുള്ള ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് ആർ.ഡി.ഒ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു"
english_title: "A meeting was held under the leadership of Thaliparam RDO"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107694/a-meeting-was-held-under-the-leadership-of-thaliparam-rdo"
published_at: "2023-04-07T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fff5c7b865_IMG-20230407-WA0076.jpg"
keywords: []
---

# തളിപ്പറമ്പ് മാർക്കറ്റ് റോഡ് വഴിയുള്ള ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് ആർ.ഡി.ഒ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു

> **Lead Summary:** **തളിപ്പറമ്പ**: മാർക്കറ്റ് റോഡ് വഴിയുള്ള ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി മേഴ്സിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ട്രാഫിക്ക് അഡ്വൈസറി മീറ്റിങ്ങ് തീരുമാനപ്രകാരമാണ് ബുധനാഴ്ച്ച വൈകുന്നേരം ആർ.ഡി.ഒ യോഗം വിളിച്ചു ചേർത്തത്.

## Article Content

**തളിപ്പറമ്പ**: മാർക്കറ്റ് റോഡ് വഴിയുള്ള ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി മേഴ്സിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ട്രാഫിക്ക് അഡ്വൈസറി മീറ്റിങ്ങ് തീരുമാനപ്രകാരമാണ് ബുധനാഴ്ച്ച വൈകുന്നേരം ആർ.ഡി.ഒ യോഗം വിളിച്ചു ചേർത്തത്.

നഗരസഭ വൈസ് ചെയർമാൻ, തഹസിൽദാർ, ട്രാഫിക്ക് പൊലിസ്, ജോ.ആർ.ടി.ഒ പ്രതിനിധി, ബസ് ഉടമകൾ, വ്യാപാരി പ്രതിനിധികൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മാർക്കറ്റ് റോഡുവഴി നിലവിലുള്ള ഗതാഗതം ദുഷ്ക്കരമാണെന്നും ഇതുവഴി ബസുകൾ ഉൾപ്പെടെ കടന്നു പോകാത്തത് വ്യാപാര മേഖലയെ ഉൾപ്പെടെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

തുടർന്ന് പി.ഡബ്ല്യു.ഡി യുടെ സഹകരണത്തോടെ റോഡ് കൈയ്യേറ്റം കണ്ടെത്താനും തുടർന്ന് വീണ്ടുമൊരു യോഗം ചേർന്ന് തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നും ആർ.ഡി.ഒ ഇ.പി മേഴ്സി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107694/a-meeting-was-held-under-the-leadership-of-thaliparam-rdo)