---
title: "ട്വിറ്റിന്റെ യഥാര്‍ത്ഥ ലോഗോ ഇലോണ്‍ മസ്‌ക് തിരികെ കൊണ്ടുവന്നു. "
english_title: "Elon Musk brought back Twitter's original logo. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107705/elon-musk-brought-back-twitters-original-logo"
published_at: "2023-04-07T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64300d8425eb7_zczvzv.jpg"
keywords: []
---

# ട്വിറ്റിന്റെ യഥാര്‍ത്ഥ ലോഗോ ഇലോണ്‍ മസ്‌ക് തിരികെ കൊണ്ടുവന്നു. 

> **Lead Summary:** ട്വിറ്റിന്റെ യഥാര്‍ത്ഥ ലോഗോ ഇലോണ്‍ മസ്‌ക് തിരികെ കൊണ്ടുവന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്റര്‍ ലോഗോ മാറ്റിക്കൊണ്ടുള്ള മസ്‌കിന്റെ നീക്കം വലിയ വാര്‍ത്തയായിരുന്നു. ഡോജ്‌കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സിയുടെ ലോഗോയിലുള്ള ഷിബ ഇനു വര്‍ഗത്തില്‍ പെട്ട നായയുടെ ചിത്രമാണ് ട്വിറ്ററിന്റെ ലോഗോയുടെ സ്ഥാനത്ത് മസ്‌ക് സ്ഥാപിച്ചത്. പക്ഷിയുടെ രൂപത്തിലുള്ള ട്വിറ്ററിന്റെ യഥാര്‍ത്ഥ ചിഹ്നം ഒഴിവാക്കിക്കൊണ്ടായിരുന്നു ഈ നീക്കം. എന്തിന് വേണ്ടിയാണ് ട്വിറ്റര്‍ ലോഗോയുടെ സ്ഥാനത്ത് നായയുടെ ചിത്രം കൊണ്ടുവന്നത് എന്നത് മസ്‌കിന് മാത്രം അറിയുന്ന കാര്യമാണ് ഇപ്പോഴും. ഡോജ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട് ഒരു കേസ് മസ്‌കിനെതിരെ നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് പറയപ്പെടുന്നുണ്ട്. മസ്‌കിന്റെ വളര്‍ത്തു നായ ഫ്‌ളോക്കിയും ഷിബ ഇനു വര്‍ഗത്തിലുള്ളതാണ്. മുമ്പ് ട്വിറ്ററിന്റെ പുതിയ സിഇഒ എന്ന രീതിയില്‍ ഫ്‌ളോക്കി സിഇഒ കസേരയില്‍ ഇരിക്കുന്ന ചിത്രം മസ്‌ക് പങ്കുവെച്ചിരുന്നു. ആളുകളെ ഏപ്രില്‍ ഫൂള്‍ ആക്കുന്നതിന് വേണ്ടിയുള്ള വൈകിയുള്ള നീക്കമായും ഇതിനെ കാണുന്നുണ്ട്. എങ്കിലും ഈ ലോഗോ മാറ്റം സ്ഥിരമായിരിക്കില്ല എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. പഴയ ലോഗോ എന്ന് തിരിച്ചുവരും എന്ന ചോദ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. മസ്‌ക് ട്വിറ്ററിന്റെ ചുമതലയേറ്റെടുത്തത് മുതല്‍ കൊണ്ടുവന്നിട്ടുള്ള ഓരോ മാറ്റവും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നുണ്ട്. ചിലവ് ചുരുക്കലിന്റെ ഭാഗമായി വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിട്ടതും ട്വിറ്ററിലെ വെരിഫിക്കേഷന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനരീതിയില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവന്നതുമെല്ലാം വിവിധ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. 4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്.

## Article Content

ട്വിറ്റിന്റെ യഥാര്‍ത്ഥ ലോഗോ ഇലോണ്‍ മസ്‌ക് തിരികെ കൊണ്ടുവന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്റര്‍ ലോഗോ മാറ്റിക്കൊണ്ടുള്ള മസ്‌കിന്റെ നീക്കം വലിയ വാര്‍ത്തയായിരുന്നു. ഡോജ്‌കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സിയുടെ ലോഗോയിലുള്ള ഷിബ ഇനു വര്‍ഗത്തില്‍ പെട്ട നായയുടെ ചിത്രമാണ് ട്വിറ്ററിന്റെ ലോഗോയുടെ സ്ഥാനത്ത് മസ്‌ക് സ്ഥാപിച്ചത്. പക്ഷിയുടെ രൂപത്തിലുള്ള ട്വിറ്ററിന്റെ യഥാര്‍ത്ഥ ചിഹ്നം ഒഴിവാക്കിക്കൊണ്ടായിരുന്നു ഈ നീക്കം. എന്തിന് വേണ്ടിയാണ് ട്വിറ്റര്‍ ലോഗോയുടെ സ്ഥാനത്ത് നായയുടെ ചിത്രം കൊണ്ടുവന്നത് എന്നത് മസ്‌കിന് മാത്രം അറിയുന്ന കാര്യമാണ് ഇപ്പോഴും. ഡോജ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട് ഒരു കേസ് മസ്‌കിനെതിരെ നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് പറയപ്പെടുന്നുണ്ട്. മസ്‌കിന്റെ വളര്‍ത്തു നായ ഫ്‌ളോക്കിയും ഷിബ ഇനു വര്‍ഗത്തിലുള്ളതാണ്. മുമ്പ് ട്വിറ്ററിന്റെ പുതിയ സിഇഒ എന്ന രീതിയില്‍ ഫ്‌ളോക്കി സിഇഒ കസേരയില്‍ ഇരിക്കുന്ന ചിത്രം മസ്‌ക് പങ്കുവെച്ചിരുന്നു. ആളുകളെ ഏപ്രില്‍ ഫൂള്‍ ആക്കുന്നതിന് വേണ്ടിയുള്ള വൈകിയുള്ള നീക്കമായും ഇതിനെ കാണുന്നുണ്ട്. എങ്കിലും ഈ ലോഗോ മാറ്റം സ്ഥിരമായിരിക്കില്ല എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. പഴയ ലോഗോ എന്ന് തിരിച്ചുവരും എന്ന ചോദ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. മസ്‌ക് ട്വിറ്ററിന്റെ ചുമതലയേറ്റെടുത്തത് മുതല്‍ കൊണ്ടുവന്നിട്ടുള്ള ഓരോ മാറ്റവും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നുണ്ട്. ചിലവ് ചുരുക്കലിന്റെ ഭാഗമായി വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിട്ടതും ട്വിറ്ററിലെ വെരിഫിക്കേഷന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനരീതിയില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവന്നതുമെല്ലാം വിവിധ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. 4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107705/elon-musk-brought-back-twitters-original-logo)