---
title: "സ്ഫോടനത്തിൽ യുവാവിന്‍റെ കൈവിരലുകൾ അറ്റു. "
english_title: "The young man's fingers were cut off in the explosion. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107719/the-young-mans-fingers-were-cut-off-in-the-explosion"
published_at: "2023-04-07T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64302a9a501a7_zfzxcgxc.jpg"
keywords: []
---

# സ്ഫോടനത്തിൽ യുവാവിന്‍റെ കൈവിരലുകൾ അറ്റു. 

> **Lead Summary:** **കൽപ്പറ്റ: **വയനാട് പയ്യമ്പള്ളിയിലുണ്ടായ സ്ഫോടനത്തിൽ യുവാവിന്‍റെ കൈവിരലുകൾ അറ്റു. പയ്യമ്പള്ളി മലയിൽ സ്വദേശി ഷൈജുവിനാണ് സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റത്. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ഷൈജുവിന്‍റെ കണ്ണിനും വയറിനും സ്ഫോടനത്തിൽ പൊള്ളലേറ്റിട്ടുണ്ട്. തോട്ട പൊട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തുകയാണ്.

## Article Content

**കൽപ്പറ്റ: **വയനാട് പയ്യമ്പള്ളിയിലുണ്ടായ സ്ഫോടനത്തിൽ യുവാവിന്‍റെ കൈവിരലുകൾ അറ്റു. പയ്യമ്പള്ളി മലയിൽ സ്വദേശി ഷൈജുവിനാണ് സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റത്. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ഷൈജുവിന്‍റെ കണ്ണിനും വയറിനും സ്ഫോടനത്തിൽ പൊള്ളലേറ്റിട്ടുണ്ട്. തോട്ട പൊട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107719/the-young-mans-fingers-were-cut-off-in-the-explosion)