---
title: "മുഹമ്മദ് അനസിനും മുഹമ്മദ് ആമിറിനും ഇത്തവണ സൈക്കിൾ വേണ്ട; തുക സി എച്ച് സെന്ററിന്."
english_title: "Mohammad Anas and Mohammad Amir don't need a bicycle this time; Amount to CH Centre. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107744/mohammad-anas-and-mohammad-amir-dont-need-a-bicycle-this-time-amount-to-ch-centre"
published_at: "2023-04-07T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64303ba27b3e0_fdxcv.jpg"
keywords: []
---

# മുഹമ്മദ് അനസിനും മുഹമ്മദ് ആമിറിനും ഇത്തവണ സൈക്കിൾ വേണ്ട; തുക സി എച്ച് സെന്ററിന്.

> **Lead Summary:** മുസ്ലിംലീഗ് നേതാവ് എൻ വി ഹാഷിമിന്റെ മകൾ ആഷിഫയുടെ മക്കളായ മൂന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അനസിനും അങ്കണവാടി വിദ്യാർത്ഥിയായ മുഹമ്മദ് ആമിറിനും ഇത്തവണത്തെ റമളാനിൽ ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന സ്നേഹ സമ്പാദ്യo കൊണ്ട് സൈക്കിൾ വാങ്ങണമെന്ന മോഹം മാറ്റിവെച്ചു.

## Article Content

മുസ്ലിംലീഗ് നേതാവ് എൻ വി ഹാഷിമിന്റെ മകൾ ആഷിഫയുടെ മക്കളായ മൂന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അനസിനും അങ്കണവാടി വിദ്യാർത്ഥിയായ മുഹമ്മദ് ആമിറിനും ഇത്തവണത്തെ റമളാനിൽ ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന സ്നേഹ സമ്പാദ്യo കൊണ്ട് സൈക്കിൾ വാങ്ങണമെന്ന മോഹം മാറ്റിവെച്ചു.

സി എച്ച് സെൻററിന്റെ കലക്ഷനുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കൾ വയക്കാൻകോട് പൈസായിലുള്ള ഹാഷിമിന്റെ വീട്ടിലെത്തിയപ്പോഴാണ് തങ്ങളുടെ സമ്പാദ്യം സിഎച്ച് സെൻററിന് കൈമാറാൻ അവർ തയ്യാറായത്. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി കെ ഷംസുദ്ദീൻ അനസിൽ നിന്നും ആമിറിൽ നിന്നും തുക സ്വീകരിച്ചു. യു.പി അബ്ദുറഹ്മാൻ , അഡ്വ: കെ പി മുഹമ്മദ് ബഷീർ, എൻ വി ഹാരിസ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107744/mohammad-anas-and-mohammad-amir-dont-need-a-bicycle-this-time-amount-to-ch-centre)