---
title: "സജീവമാകാന്‍ അനില്‍ ആന്‍റണി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി വൃത്തങ്ങൾ"
english_title: "Anilantony"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107792/anilantony"
published_at: "2023-04-08T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6430d9309930e_Screenshot_20230408-082734_Facebook.jpg"
keywords: []
---

# സജീവമാകാന്‍ അനില്‍ ആന്‍റണി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി വൃത്തങ്ങൾ

> **Lead Summary:** **തിരുവനന്തപുരം**: ബിജെപിയില്‍ ചേര്‍ന്ന് അനിൽ ആന്റണി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് ബിജെപി വൃത്തങ്ങൾ. അനിലിന്റെ പാർട്ടിയിലെ റോളും വൈകാതെ തീരുമാനിക്കും. അനിൽ ആൻ്റണിയെ ബിജെപിയിൽ എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താല്പര്യമെടുത്തെതിനെ തുടർന്നാണെന്നാണ് വിവരം. ഇന്നലെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ കണ്ട അനിൽ ആൻ്റണിക്ക് വൈകാതെ ദേശീയതലത്തിലെ പദവി നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. 00:00 / 02:00 ഈ മാസം 25 ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിക്കൊപ്പം അനിൽ ആൻ്റണിയെയും പങ്കെടുപ്പിക്കാനാണ് ബിജെപി നീക്കം. യുവാക്കളുമായുള്ള മോദിയുടെ സംവാദ പരിപാടി സംസ്ഥാനത്ത് അനിലിൻ്റെ പാർട്ടിയിലെ അരങ്ങേറ്റ വേദിയാക്കി മാറ്റാനാണ് തീരുമാനം. യുവാക്കളുടെ പ്രതിനിധി എന്ന നിലയിൽ അനിൽ ആൻ്റണിയെ കൂടി വേദിയിലെത്തിക്കുന്നത് വലിയ നേട്ടമാകുമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ.

## Article Content

**തിരുവനന്തപുരം**: ബിജെപിയില്‍ ചേര്‍ന്ന് അനിൽ ആന്റണി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് ബിജെപി വൃത്തങ്ങൾ. അനിലിന്റെ പാർട്ടിയിലെ റോളും വൈകാതെ തീരുമാനിക്കും. അനിൽ ആൻ്റണിയെ ബിജെപിയിൽ എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താല്പര്യമെടുത്തെതിനെ തുടർന്നാണെന്നാണ് വിവരം. ഇന്നലെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ കണ്ട അനിൽ ആൻ്റണിക്ക് വൈകാതെ ദേശീയതലത്തിലെ പദവി നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. 00:00 / 02:00 ഈ മാസം 25 ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിക്കൊപ്പം അനിൽ ആൻ്റണിയെയും പങ്കെടുപ്പിക്കാനാണ് ബിജെപി നീക്കം. യുവാക്കളുമായുള്ള മോദിയുടെ സംവാദ പരിപാടി സംസ്ഥാനത്ത് അനിലിൻ്റെ പാർട്ടിയിലെ അരങ്ങേറ്റ വേദിയാക്കി മാറ്റാനാണ് തീരുമാനം. യുവാക്കളുടെ പ്രതിനിധി എന്ന നിലയിൽ അനിൽ ആൻ്റണിയെ കൂടി വേദിയിലെത്തിക്കുന്നത് വലിയ നേട്ടമാകുമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ.

അനിൽ ആന്‍റണി ഒരു തുടക്കം മാത്രമെന്നാണ് ബിജെപി പറയുന്നത്. എതിർചേരിയിലെ കൂടുതൽ പ്രമുഖർ, മറ്റ് രംഗത്തെ വിഐപികൾ അങ്ങനെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അമ്പരിപ്പിക്കുന്ന വരവുകൾ ഇനിയുമേറെയുണ്ടെന്നാണ് അവകാശവാദം അതേസമയം, അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനത്തെ അവഗണിച്ച് തള്ളാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. ആന്‍റണിയുടെ പ്രതികരണത്തോടെ അധ്യായം അവസാനിച്ചെന്നാണ് കെപിസിസി നിലപാട്. തെറ്റുതിരുത്തി അനില്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നാണ് സഹോദരന്‍ അജിത് ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ആന്‍റണിയുടെ മകന്‍ എന്ന നിലയില്‍ അവസരങ്ങള്‍ നല്‍കിയ നേതാക്കളും അനിലിനെ പൂര്‍ണമായി തള്ളുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107792/anilantony)