---
title: "പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന് ഇന്ന് തുടക്കം"
english_title: "Narendramodi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107808/narendramodi"
published_at: "2023-04-08T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6430efeba2be4_download_(7).jpeg"
keywords: []
---

# പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന് ഇന്ന് തുടക്കം

> **Lead Summary:** പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ ദക്ഷിണേന്ത്യന്‍ പര്യടനം ഇന്ന് തുടക്കമാകും. തെലങ്കാന, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് പര്യടനം.

## Article Content

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ ദക്ഷിണേന്ത്യന്‍ പര്യടനം ഇന്ന് തുടക്കമാകും. തെലങ്കാന, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് പര്യടനം.

12.15ന് ഹൈദരാബാദ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍11360 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നാടിനു സമര്‍പ്പിയ്ക്കും. ബിബിനഗറിലെ എയിംസിനും പ്രധാനമന്ത്രി തറക്കല്ലിടും. വൈകിട്ട് മൂന്നു മണിക്ക് തമിഴ്നാട്ടിലെത്തുന്ന നരേന്ദ്രമോദി, ചെന്നൈ വിമാനത്താവളത്തിലെ നവീകരിച്ച ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യും. 1260 കോടി രൂപ ചിലവിലാണ് ടെര്‍മിനലിന്റെ ആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. നാല് മണിക്ക് സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച്‌ ചെന്നൈ - കോയമ്ബത്തൂര്‍ വന്ദേഭാരത് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യും.

പതിനൊന്ന് മണിയ്ക്ക് മൈസൂരുവിലെ കര്‍ണാടക ഓപ്പണ്‍ സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ ടൈഗര്‍ പ്രൊജക്ടിന്റെ അന്‍പത് വര്‍ഷങ്ങള്‍ എന്ന പരിപാടിയും ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107808/narendramodi)