---
title: "ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെൻഡർ ക്ഷണിച്ചു"
english_title: "Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107818/kochi"
published_at: "2023-04-08T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6430fc864c0a1_download_(29).jpeg"
keywords: []
---

# ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെൻഡർ ക്ഷണിച്ചു

> **Lead Summary:** **കൊച്ചി**: ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെൻഡർ ക്ഷണിച്ചു. 48.56 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്കരിക്കുകയാണ് ലക്ഷ്യം. എട്ട് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന് വ്യവസ്ഥ. ഏപ്രിൽ 25നാണ് ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തിയതി. സമാനമായ പദ്ധതികൾ നടപ്പാക്കി അഞ്ച് വർഷത്തെ പരിചയം വേണമെന്നും വ്യവസ്ഥയിൽ പറയുന്നു. പ്രതിവർഷം 43,800 ടണ്‍ മാലിന്യം കൈകാര്യം ചെയ്തും പരിചയം വേണമെന്നും വ്യവസ്ഥ വ്യക്തമാക്കുന്നു.

## Article Content

**കൊച്ചി**: ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്റിന് ടെൻഡർ ക്ഷണിച്ചു. 48.56 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്കരിക്കുകയാണ് ലക്ഷ്യം. എട്ട് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന് വ്യവസ്ഥ. ഏപ്രിൽ 25നാണ് ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തിയതി. സമാനമായ പദ്ധതികൾ നടപ്പാക്കി അഞ്ച് വർഷത്തെ പരിചയം വേണമെന്നും വ്യവസ്ഥയിൽ പറയുന്നു. പ്രതിവർഷം 43,800 ടണ്‍ മാലിന്യം കൈകാര്യം ചെയ്തും പരിചയം വേണമെന്നും വ്യവസ്ഥ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107818/kochi)