---
title: "രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,229 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു"
english_title: "Kovid confirmed 10,229 more people in the country in the last 24 hours"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10784/kovid-confirmed-10229-more-people-in-the-country-in-the-last-24-hours"
published_at: "2021-11-15T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6191f2a2d933d_images (13).jpeg"
keywords: []
---

# രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,229 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,229 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് 9.2% കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. രണ്ടാഴ്ചയിലധികമായി കേസുകളുടെ പ്രതിദിന വർധന 15,000 ൽ താഴെയാണ്. ഇന്നലെ 125 മരണങ്ങൾ കൂടി രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ആകെ മരണം 4,63,655 ആയി.

## Article Content

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,229 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് 9.2% കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. രണ്ടാഴ്ചയിലധികമായി കേസുകളുടെ പ്രതിദിന വർധന 15,000 ൽ താഴെയാണ്. ഇന്നലെ 125 മരണങ്ങൾ കൂടി രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ആകെ മരണം 4,63,655 ആയി.

അതേസമയം രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, പുതിയ ഘട്ടത്തില്‍ വാക്സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കുമെന്നും കേന്ദ്രം അറിയിച്ചു.

വാക്സിന്‍ ഡോസുകള്‍ (2021 നവംബര്‍ 15 വരെ) വിതരണം ചെയ്തത് – 1,24,90,65,030, ബാക്കിയുള്ളത്- 20,20,48,426. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 124 കോടിയിലധികം (1,24,90,65,030) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 20.20 കോടിയിലധികം (20,20,48,426) വാക്സിന്‍ ഡോസുകള്‍ സ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10784/kovid-confirmed-10229-more-people-in-the-country-in-the-last-24-hours)