---
title: "ട്രെയിന്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് എന്‍.ഐ.എ.യും ഐ.ബി.യും: ലക്ഷ്യമിട്ടത് വലിയ ആക്രമണം "
english_title: "N I A"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107846/n-i-a"
published_at: "2023-04-08T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643112f221116_Screenshot_2023-04-08-12-24-06-96_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ട്രെയിന്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് എന്‍.ഐ.എ.യും ഐ.ബി.യും: ലക്ഷ്യമിട്ടത് വലിയ ആക്രമണം 

> **Lead Summary:** **തിരുവനന്തപുരം**: എലത്തൂർ ട്രെയിൻ തീവെപ്പിൽ തീവ്രവാദബന്ധം സ്ഥിരീകരിച്ച് കേന്ദ്ര ഏജൻസികൾ. ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)യും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ(ഐ.ബി)യുമാണ് എലത്തൂർ തീവെപ്പിൽ തീവ്രവാദബന്ധം സ്ഥിരീകരിച്ചത്.പിടിയിലായ ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തംനിലയ്ക്കല്ലെന്നും ഇയാളെ കേരളത്തിൽ എത്തിച്ചതാണെന്നുമാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.

## Article Content

**തിരുവനന്തപുരം**: എലത്തൂർ ട്രെയിൻ തീവെപ്പിൽ തീവ്രവാദബന്ധം സ്ഥിരീകരിച്ച് കേന്ദ്ര ഏജൻസികൾ. ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)യും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ(ഐ.ബി)യുമാണ് എലത്തൂർ തീവെപ്പിൽ തീവ്രവാദബന്ധം സ്ഥിരീകരിച്ചത്.പിടിയിലായ ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തംനിലയ്ക്കല്ലെന്നും ഇയാളെ കേരളത്തിൽ എത്തിച്ചതാണെന്നുമാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.

ട്രെയിനിലെ ഒരു ബോഗി പൂർണമായി കത്തിക്കാനാണ് പദ്ധതിയിട്ടതെന്നും ഇതിലൂടെ വലിയ ആക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് എലത്തൂരിലുണ്ടായ ട്രെയിൻ തീവെപ്പിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയാണ് പ്രധാനമായും അന്വേഷണം നടത്തി കൂടുതൽവിവരങ്ങൾ കണ്ടെത്തിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻ.ഐ.എ.യും പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. രണ്ട് ഏജൻസികളും നടത്തിയ വിശദമ അന്വേഷണത്തിലാണ് സംഭവത്തിൽ തീവ്രവാദബന്ധം സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107846/n-i-a)