---
title: "ഭിന്നശേഷിക്കാർക്ക് കുറഞ്ഞ‌ നിരക്കിൽ ട്രെയിനിൽ കൂടുതൽ സീറ്റുകൾ"
english_title: "More seats in trains at reduced fares for the differently abled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107876/more-seats-in-trains-at-reduced-fares-for-the-differently-abled"
published_at: "2023-04-08T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6431367f90f1d_Screenshot_2023-04-08-14-49-00-13_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഭിന്നശേഷിക്കാർക്ക് കുറഞ്ഞ‌ നിരക്കിൽ ട്രെയിനിൽ കൂടുതൽ സീറ്റുകൾ

> **Lead Summary:** **ന്യൂഡൽഹി**: എസി ചെയർകാറുകളിലും സെക്കൻഡ് സിറ്റിങ് കോച്ചുകളിലും ഭിന്നശേഷിക്കാർക്കു കുറഞ്ഞ നിരക്കിൽ സീറ്റുകൾ നീക്കിവയ്ക്കാൻ റെയിൽവേ തീരുമാനിച്ചു. രണ്ടിലധികം ചെയർകാറുകളും സെക്കൻഡ് സിറ്റിങ് കോച്ചുകളുമുള്ള എല്ലാ ട്രെയിനുകളിലും 2 സീറ്റ് വീതം സെക്കൻഡ് സിറ്റിങ്ങിലും ചെയർകാറുകളിലും ഇവർക്കായി നീക്കിവയ്ക്കും.

## Article Content

**ന്യൂഡൽഹി**: എസി ചെയർകാറുകളിലും സെക്കൻഡ് സിറ്റിങ് കോച്ചുകളിലും ഭിന്നശേഷിക്കാർക്കു കുറഞ്ഞ നിരക്കിൽ സീറ്റുകൾ നീക്കിവയ്ക്കാൻ റെയിൽവേ തീരുമാനിച്ചു. രണ്ടിലധികം ചെയർകാറുകളും സെക്കൻഡ് സിറ്റിങ് കോച്ചുകളുമുള്ള എല്ലാ ട്രെയിനുകളിലും 2 സീറ്റ് വീതം സെക്കൻഡ് സിറ്റിങ്ങിലും ചെയർകാറുകളിലും ഇവർക്കായി നീക്കിവയ്ക്കും.

സ്ലീപ്പർ ക്ലാസുകളിൽ 4 ബെർത്തുകളും (2 മിഡിൽ, 2 ലോവർ), തേഡ് എസി കോച്ചുകളിൽ 2 ബെർത്തുകളും (ലോവർ, മിഡിൽ ഒന്നു വീതം), തേഡ് ഇക്കോണമിയിൽ 2 ബെർത്തുകളും (ലോവർ, മിഡിൽ ഒന്നു വീതം) ഇളവുകളോടെ ഇപ്പോൾ നൽകുന്നുണ്ട്. ഗരീബ്‌രഥ് ട്രെയിനിലും നാലു ബെർത്തുകൾ നീക്കിവച്ചിട്ടുണ്ടെങ്കിലും നിരക്കിളവില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107876/more-seats-in-trains-at-reduced-fares-for-the-differently-abled)