---
title: "പേരാവൂർ താലൂക്ക് ആശുപത്രിയിൽ ആംബുലന്‍സിന്റെ ഉദ്ഘാടനം നടത്തി"
english_title: "The ambulance was inaugurated at Peravoor Taluk Hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10788/the-ambulance-was-inaugurated-at-peravoor-taluk-hospital"
published_at: "2021-11-15T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6191f3cd88ffb_PicsArt_11-15-11.12.04.jpg"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രിയിൽ ആംബുലന്‍സിന്റെ ഉദ്ഘാടനം നടത്തി

> **Lead Summary:** പേരാവൂര്‍: പേരാവൂര്‍ താലൂക്ക് ആശുപത്രിക്കായി എം.എല്‍.എ സണ്ണി ജോസഫിന്റെ പ്രത്യേക വികസന നിധിയില്‍ നിന്നും തുക വിനിയോഗിച്ച് വാങ്ങിയ ആംബുലന്‍സിന്റെ ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് എം.എൽ എ.നിർവ്വഹിച്ചു.

## Article Content

പേരാവൂര്‍: പേരാവൂര്‍ താലൂക്ക് ആശുപത്രിക്കായി എം.എല്‍.എ സണ്ണി ജോസഫിന്റെ പ്രത്യേക വികസന നിധിയില്‍ നിന്നും തുക വിനിയോഗിച്ച് വാങ്ങിയ ആംബുലന്‍സിന്റെ ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് എം.എൽ എ.നിർവ്വഹിച്ചു.

പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ വച്ച് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശന്‍, ജില്ലാ പഞ്ചായത്ത് അംഗം വി ഗീത പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ടി കുഞ്ഞഹമ്മദ്,

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പാല്‍ ഗോപാലന്‍, ഇന്ദിരശ്രീധരന്‍, പ്രീതിലത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെജീന സിറാജ്, നൂറുദ്ദീന്‍ മുള്ളേരിക്കല്‍, വി.എം രഞ്ജുഷ, രാജു ജോസഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എ കെ ഇബ്രാഹിം, ജോസഫ് കോക്കാട്ട്, കെ ജയപ്രകാശ്, സി.ഹരിദാസന്‍, പൂക്കോത്ത് അബൂബക്കര്‍, അരിപ്പയില്‍ മജീദ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ഗ്രിഫിന്‍ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10788/the-ambulance-was-inaugurated-at-peravoor-taluk-hospital)