---
title: "മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ പഴശ്ശി ടെമ്പിൾ മ്യൂസിയം കെട്ടിടത്തിന്റെയും, നവീകരിച്ച കുളത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു"
english_title: "Muzhakunne"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107882/muzhakunne"
published_at: "2023-04-08T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64313b5d55a9e_IMG-20230408-WA0123.jpg"
keywords: []
---

# മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ പഴശ്ശി ടെമ്പിൾ മ്യൂസിയം കെട്ടിടത്തിന്റെയും, നവീകരിച്ച കുളത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

> **Lead Summary:** **മുഴക്കുന്ന്**: മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ പഴശ്ശി ടെമ്പിൾ മ്യൂസിയം കെട്ടിടത്തിന്റെയും നവീകരിച്ച കുളത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി .പി എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് മുഖ്യ അതിഥിയായി.

## Article Content

**മുഴക്കുന്ന്**: മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ പഴശ്ശി ടെമ്പിൾ മ്യൂസിയം കെട്ടിടത്തിന്റെയും നവീകരിച്ച കുളത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി .പി എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് മുഖ്യ അതിഥിയായി.

ചടങ്ങിൽ ബിനോയ് കുര്യൻ, പി പി ദിവ്യ, എം ആർ മുരളി, എസ് ചന്ദ്രശേഖർ, പി നന്ദകുമാർ, ബിന്ദു ടി, ഈ കെ സുഭാഷ്, പി കെ മധുസൂദനൻ, ടി കെ സുധി, എ കെ ബൈജു, എം മനോഹരൻ, കെ എം മനോഹരൻ, പി ബി നൂഹ് തുടങ്ങിയവർ സംബന്ധിച്ചു. ആരാധനാലയങ്ങളിലെ ഇത്തരം പദ്ധതികൾ തലശ്ശേരി പൈതൃകത്തിന്റെ മാറ്റു കൂട്ടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  'കോട്ടയം തമ്പുരാനാണ് ' വിശ്വകലയായ കഥകളി എന്ന കലാരൂപത്തെ കൈരളിക്ക് സമ്മാനിച്ചത്.

കേരളത്തിന്റെ കലാപ്രതീകമായ കഥകളിയെയും ആട്ടക്കഥ സാഹിത്യത്തെയും ശാസ്ത്രീയ അടിത്തറയിലൂടെ അനശ്വരമാക്കിയ കവിയും നാട്ടാചാര്യനുമായ കോട്ടയം തമ്പുരാൻ ജീവിച്ചിരുന്നതും,  സിംഹം വീര കേരളവർമ്മ പഴശ്ശിരാജയുടെ തറവാടായ പടിഞ്ഞാറെ കോവിലകവും സ്ഥിതി ചെയ്തിരുന്ന മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെ ഭാഗമായുള്ള സ്ഥലത്താണ് കേരള സർക്കാർ ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃകം പദ്ധതിയിൽ പെടുത്തി പഴശ്ശി ടെമ്പിൾ മ്യൂസിയം കെട്ടിടം നിർമ്മിച്ചിരിക്കുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107882/muzhakunne)