---
title: "വയനാട് ചുരത്തിലെ എൻ.ആർ.ഡി.എഫ് പ്രവർത്തകരെ മൊമെന്റോ നൽകി ആദരിച്ചു"
english_title: "Vayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107892/vayanad"
published_at: "2023-04-08T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64314136b76f0_IMG-20230408-WA0135.jpg"
keywords: []
---

# വയനാട് ചുരത്തിലെ എൻ.ആർ.ഡി.എഫ് പ്രവർത്തകരെ മൊമെന്റോ നൽകി ആദരിച്ചു

> **Lead Summary:** **വയനാട് : **താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ തിങ്കളാഴ്ച ട്രിപ്പറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർ താഴ്ചയിലേക്ക് പതിക്കുകയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ട ചുരം എൻ.ആർ.ഡി.എഫ് പ്രവർത്തകരായ ഷമീർ എം.പി., മജീദ് കണലാട്, നൻമ ആംബുലൻസ് ഡ്രൈവർ കൂടിയായ റഫീക്ക് എന്നിവരെ ആംബുലൻസ് വർക്കേഴ്സ് (എസ്.ടി.യു) മൊമെന്റോ നൽകി ആദരിച്ചു.

## Article Content

**വയനാട് : **താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ തിങ്കളാഴ്ച ട്രിപ്പറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർ താഴ്ചയിലേക്ക് പതിക്കുകയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ട ചുരം എൻ.ആർ.ഡി.എഫ് പ്രവർത്തകരായ ഷമീർ എം.പി., മജീദ് കണലാട്, നൻമ ആംബുലൻസ് ഡ്രൈവർ കൂടിയായ റഫീക്ക് എന്നിവരെ ആംബുലൻസ് വർക്കേഴ്സ് (എസ്.ടി.യു) മൊമെന്റോ നൽകി ആദരിച്ചു.

എ.ആർ.ഡി.ഫ് പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ, ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാട്, ആംബുലൻസ് റോഡ് സേഫ്റ്റി വിംഗ് ഭാരവാഹികളായ നൗഷാദ് കൊഴങ്ങോരൻ, ജാഫർ കണലാട് (എസ് ടി.യു അടിവാരം യൂണിറ്റ് ) തുടങ്ങിയ മറ്റു സഹപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107892/vayanad)