---
title: "ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചു. "
english_title: "Anakampoil-Kalladi-Meppadi tunnel has received preliminary approval from the Union Ministry of Forests and Environment. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107916/anakampoil-kalladi-meppadi-tunnel-has-received-preliminary-approval-from-the-union-ministry-of-forests-and-environment"
published_at: "2023-04-08T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64317805a2914_fgfbghn.jpg"
keywords: []
---

# ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചു. 

> **Lead Summary:** **മേപ്പാടി:** ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചു. പദ്ധതിക്കായി ഉപയോഗിക്കുന്ന വനൂമിക്കു പകരം 17.263 ഹെക്ടര്‍ ഭൂമിയില്‍ വനം വെച്ചു പിടിപ്പിക്കണമെന്ന നിര്‍ദേശമാണ് മന്ത്രാലയം നല്‍കിയിട്ടുള്ളത്.സൗത്ത് വയനാട് ഡിവിഷനില്‍ പെട്ട ചുള്ളിക്കാട്,കൊള്ളിവയല്‍,മടപ്പറമ്പ്,മണല്‍വയല്‍ വില്ലേജുകളില്‍ വനം വകുപ്പ് ഏറ്റെടുത്ത ഭൂമിയില്‍ ഈ പ്രവര്‍ത്തനം നടക്കും.സംസ്ഥാനസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന പരിസ്ഥിതി ആഘാത പഠനം ജൂലൈ മാസം പൂര്‍ത്തിയാവും.ഇതിന് ശേഷം തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കും. മുഖ്യമന്ത്രി നേരിട്ട് പരിശോധിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട 30 പദ്ധതികളില്‍ ഒന്നാണ് തുരങ്കപാത പ്രൊജക്ട്.മൂന്നു മാസത്തിലൊരിക്കല്‍ നടക്കുന്ന റിവ്യൂ മീറ്റിംഗിന്റെ ഭാഗമായാണ് പ്രവൃത്തി പുരോഗതി വേഗത്തിലാക്കുന്നത്.

## Article Content

**മേപ്പാടി:** ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചു. പദ്ധതിക്കായി ഉപയോഗിക്കുന്ന വനൂമിക്കു പകരം 17.263 ഹെക്ടര്‍ ഭൂമിയില്‍ വനം വെച്ചു പിടിപ്പിക്കണമെന്ന നിര്‍ദേശമാണ് മന്ത്രാലയം നല്‍കിയിട്ടുള്ളത്.സൗത്ത് വയനാട് ഡിവിഷനില്‍ പെട്ട ചുള്ളിക്കാട്,കൊള്ളിവയല്‍,മടപ്പറമ്പ്,മണല്‍വയല്‍ വില്ലേജുകളില്‍ വനം വകുപ്പ് ഏറ്റെടുത്ത ഭൂമിയില്‍ ഈ പ്രവര്‍ത്തനം നടക്കും.സംസ്ഥാനസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന പരിസ്ഥിതി ആഘാത പഠനം ജൂലൈ മാസം പൂര്‍ത്തിയാവും.ഇതിന് ശേഷം തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കും. മുഖ്യമന്ത്രി നേരിട്ട് പരിശോധിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട 30 പദ്ധതികളില്‍ ഒന്നാണ് തുരങ്കപാത പ്രൊജക്ട്.മൂന്നു മാസത്തിലൊരിക്കല്‍ നടക്കുന്ന റിവ്യൂ മീറ്റിംഗിന്റെ ഭാഗമായാണ് പ്രവൃത്തി പുരോഗതി വേഗത്തിലാക്കുന്നത്.

ഡംപിംഗ് യാര്‍ഡ്,സ്വകാര്യ ഭൂമി എന്നിവയുടെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്.മലബാറിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ സ്വപ്ന പദ്ധതിയായ തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതിനേക്ക് നാം അടുക്കുകയാണ്.തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ സര്‍വ്വ മേഖലയിലും സമഗ്രമായ മാറ്റത്തിനാണ് തുരങ്കപാത വഴിവെക്കുകയെന്ന് തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫ് പ്രസ്താവിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107916/anakampoil-kalladi-meppadi-tunnel-has-received-preliminary-approval-from-the-union-ministry-of-forests-and-environment)