---
title: "‘ഭീകരവാദി’ എന്ന് വിളിച്ചുള്ള ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ അധിക്ഷേപത്തില്‍ നിയമനടപടി സ്വീകരിക്കില്ലെന്ന് കെ.ടി ജലീല്‍."
english_title: "BJP leader who was called a 'terrorist' B. KT Jalil will not take legal action on Gopalakrishnan's abuse. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107931/bjp-leader-who-was-called-a-terrorist-b-kt-jalil-will-not-take-legal-action-on-gopalakrishnans-abuse"
published_at: "2023-04-08T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6431840644267_dff.jpg"
keywords: []
---

# ‘ഭീകരവാദി’ എന്ന് വിളിച്ചുള്ള ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ അധിക്ഷേപത്തില്‍ നിയമനടപടി സ്വീകരിക്കില്ലെന്ന് കെ.ടി ജലീല്‍.

> **Lead Summary:** ‘ഭീകരവാദി’ എന്ന് വിളിച്ചുള്ള ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ അധിക്ഷേപത്തില്‍ നിയമനടപടി സ്വീകരിക്കില്ലെന്ന് കെ.ടി ജലീല്‍. ‘ജലീല്‍’ എന്ന പേരുമായി വര്‍ത്തമാന ഇന്ത്യയില്‍ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിന്റെയും മുമ്പില്‍ പോകാന്‍ മനസ്സ് അനുവദിക്കുന്നില്ലെന്നാണ് ജലീലിന്റെ പ്രതികരണം. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരുടെയെല്ലാം ഉല്‍കണ്ഠയാണിതെന്നും അദ്ദേഹം പറഞ്ഞു.(KT Jaleel will not take legal action over B. Gopalakrishnan’s Terrorist Remarks) ബി ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ വാര്‍ത്താ അവതാരകനടക്കം തത്സമയം തന്നെ വിയോജിപ്പ് രേഖപ്പെടുത്തി. വി ടി ബല്‍റാം അടക്കമുള്ളവര്‍ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പിന്തുണ അറിയിച്ചു. ഇന്നേവരെ രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയതായുള്ള കേസില്‍ താന്‍ പ്രതിയായിട്ടില്ല. ഇന്ത്യക്കാരനായി ജനിച്ച താന്‍ ഇന്ത്യാക്കാരനായി ജീവിക്കുകയും മരിക്കുകയും ചെയ്യും. ലോകത്തെവിടെ സ്വര്‍ഗ്ഗമുണ്ടെന്ന് പറഞ്ഞാലും ഈ മണ്ണ് വിട്ട് മറ്റെവിടേക്കും പോവില്ലെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

## Article Content

‘ഭീകരവാദി’ എന്ന് വിളിച്ചുള്ള ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ അധിക്ഷേപത്തില്‍ നിയമനടപടി സ്വീകരിക്കില്ലെന്ന് കെ.ടി ജലീല്‍. ‘ജലീല്‍’ എന്ന പേരുമായി വര്‍ത്തമാന ഇന്ത്യയില്‍ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിന്റെയും മുമ്പില്‍ പോകാന്‍ മനസ്സ് അനുവദിക്കുന്നില്ലെന്നാണ് ജലീലിന്റെ പ്രതികരണം. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരുടെയെല്ലാം ഉല്‍കണ്ഠയാണിതെന്നും അദ്ദേഹം പറഞ്ഞു.(KT Jaleel will not take legal action over B. Gopalakrishnan’s Terrorist Remarks) ബി ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ വാര്‍ത്താ അവതാരകനടക്കം തത്സമയം തന്നെ വിയോജിപ്പ് രേഖപ്പെടുത്തി. വി ടി ബല്‍റാം അടക്കമുള്ളവര്‍ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പിന്തുണ അറിയിച്ചു. ഇന്നേവരെ രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയതായുള്ള കേസില്‍ താന്‍ പ്രതിയായിട്ടില്ല. ഇന്ത്യക്കാരനായി ജനിച്ച താന്‍ ഇന്ത്യാക്കാരനായി ജീവിക്കുകയും മരിക്കുകയും ചെയ്യും. ലോകത്തെവിടെ സ്വര്‍ഗ്ഗമുണ്ടെന്ന് പറഞ്ഞാലും ഈ മണ്ണ് വിട്ട് മറ്റെവിടേക്കും പോവില്ലെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107931/bjp-leader-who-was-called-a-terrorist-b-kt-jalil-will-not-take-legal-action-on-gopalakrishnans-abuse)