---
title: "കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഇഫ്താര്‍ സംഗമം നടത്തി"
english_title: "Kerala Hotel and Restaurant Association organized Iftar Sangam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107942/kerala-hotel-and-restaurant-association-organized-iftar-sangam"
published_at: "2023-04-08T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64318d5e00158_FXVXC.jpg"
keywords: []
---

# കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഇഫ്താര്‍ സംഗമം നടത്തി

> **Lead Summary:** **മാനന്തവാടി:** നിര്‍ദ്ദനരേയും രോഗികളെയും, സമൂഹത്തിലെ നാനാതുറകളിലും പ്രവര്‍ത്തിക്കുന്നവരെയും, ഒരുമിച്ച് കൂട്ടി നടത്തപ്പെടുന്ന ഇഫ്താര്‍ സംഗമം ഏറെ മാതൃക പരമാണെന്ന് തുറമുഖ വികസന വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ജാതിമത ചിന്തകള്‍ക്ക് അതീതമായി എല്ലാവരെയും ഒരുമിച്ച് കൂട്ടികൊണ്ട് നടത്തപ്പെടുന്ന ഇഫ്താര്‍ സംഗമങ്ങള്‍ മത സൗഹാര്‍ദ്ദത്തിന്റെ വേദികളാണ്.ഇഫ്താറുകള്‍ നടത്തുന്നതിനോടൊപ്പം തന്നെ ഏറെദുരിതമനുഭവിക്കുന്നതാഴെ തട്ടിലുള്ള ജനവിഭാഗങ്ങളെ ഉയര്‍ത്തി കൊണ്ട് വരുവാനും നമുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ) ഒരുക്കിയ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഇഫ്താര്‍ സംഗമം മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

## Article Content

**മാനന്തവാടി:** നിര്‍ദ്ദനരേയും രോഗികളെയും, സമൂഹത്തിലെ നാനാതുറകളിലും പ്രവര്‍ത്തിക്കുന്നവരെയും, ഒരുമിച്ച് കൂട്ടി നടത്തപ്പെടുന്ന ഇഫ്താര്‍ സംഗമം ഏറെ മാതൃക പരമാണെന്ന് തുറമുഖ വികസന വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ജാതിമത ചിന്തകള്‍ക്ക് അതീതമായി എല്ലാവരെയും ഒരുമിച്ച് കൂട്ടികൊണ്ട് നടത്തപ്പെടുന്ന ഇഫ്താര്‍ സംഗമങ്ങള്‍ മത സൗഹാര്‍ദ്ദത്തിന്റെ വേദികളാണ്.ഇഫ്താറുകള്‍ നടത്തുന്നതിനോടൊപ്പം തന്നെ ഏറെദുരിതമനുഭവിക്കുന്നതാഴെ തട്ടിലുള്ള ജനവിഭാഗങ്ങളെ ഉയര്‍ത്തി കൊണ്ട് വരുവാനും നമുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ) ഒരുക്കിയ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഇഫ്താര്‍ സംഗമം മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107942/kerala-hotel-and-restaurant-association-organized-iftar-sangam)