---
title: "പേരാവൂരിൽ കാർഷിക സെമിനാർ നടത്തി"
english_title: "An agricultural seminar was conducted at Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10795/an-agricultural-seminar-was-conducted-at-peravoor"
published_at: "2021-11-15T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6191fb7785ef6_PicsArt_11-15-11.44.47.jpg"
keywords: []
---

# പേരാവൂരിൽ കാർഷിക സെമിനാർ നടത്തി

> **Lead Summary:** പേരാവൂർ: കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും പേരാവൂർ നാളികേര ഉൽപാദക ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കൃഷിയിൽ സസ്യ പോഷക മൂലകങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി കാർഷിക സെമിനാർ നടത്തി.

## Article Content

പേരാവൂർ: കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും പേരാവൂർ നാളികേര ഉൽപാദക ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കൃഷിയിൽ സസ്യ പോഷക മൂലകങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി കാർഷിക സെമിനാർ നടത്തി.

തൊണ്ടിയിൽ അഗ്രോ ഇൻപുട്ട് സെന്റർ പരിസരത്ത് നടന്ന സെമിനാർ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോക്ടർ പി ജയരാജ് മുഖ്യപ്രഭാഷണം നടത്തി. പേരാവൂർ കൃഷി ഓഫീസർ ഡോണ സ്കറിയ വിഷയാവതരണം നടത്തി.

ജെയിംസ് തുരുത്തിപള്ളി, ഓമനക്കുട്ടി ജോസഫ്,വി പി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10795/an-agricultural-seminar-was-conducted-at-peravoor)