---
title: "സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്. "
english_title: "Increase in covid cases in the state. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107960/increase-in-covid-cases-in-the-state"
published_at: "2023-04-08T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6431a5ea0d458_sdfsdgsd.jpg"
keywords: []
---

# സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്. 

> **Lead Summary:** സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്ന് പുതിയ 1,801 കേസുകള്‍ സ്ഥിരീകരിച്ചു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കൊവിഡ് ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധയാണുള്ളത്.

## Article Content

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്ന് പുതിയ 1,801 കേസുകള്‍ സ്ഥിരീകരിച്ചു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കൊവിഡ് ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധയാണുള്ളത്.

കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി. പ്രായമായവരെയും കിടപ്പുരോഗികളെയും സംരക്ഷിക്കുക പ്രധാനമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107960/increase-in-covid-cases-in-the-state)