---
title: "ബസ്‌ കാത്തിരിപ്പുകേന്ദ്രങ്ങൾ പൊളിച്ചുമാറ്റിയത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു."
english_title: "Demolition of bus shelters makes passengers miserable. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107980/demolition-of-bus-shelters-makes-passengers-miserable"
published_at: "2023-04-09T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432305009803_sfsdfsc.jpg"
keywords: []
---

# ബസ്‌ കാത്തിരിപ്പുകേന്ദ്രങ്ങൾ പൊളിച്ചുമാറ്റിയത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.

> **Lead Summary:** **എടക്കാട് : **ദേശീയപാത 66-ന്റെ നിർമാണത്തിനായി ബസ്‌ കാത്തിരിപ്പുകേന്ദ്രങ്ങൾ പൊളിച്ചുമാറ്റിയത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മുഴപ്പിലങ്ങാട് മുതൽ എടക്കാട് വരെയുള്ള ഭാഗത്തെ ബസ്‌ കാത്തിരിപ്പുകേന്ദ്രങ്ങളാണ് പൊളിച്ചുനീക്കിയത്. ഇതേത്തുടർന്ന് യാത്രക്കാർ പൊരിവെയിലിൽ ബസ് കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. മുഴപ്പിലങ്ങാട് എഫ്.സി.ഐ., കുളംബസാർ, എടക്കാട് പോലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസ്, എടക്കാട് ബൈപ്പാസ് റോഡ് എന്നിവിടങ്ങളിലാണ് യാത്രക്കാർ കടുത്ത വെയിലിൽ ദുരിതമനുഭവിക്കുന്നത്. പോലീസ് സ്റ്റേഷൻ മുതൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള റോഡ് അടിപ്പാതയ്ക്ക് മുകളിലൂടെയാക്കിയതിനാൽ ബസ് സ്റ്റോപ്പ് ഏതെന്നുപോലും അറിയാത്ത സ്ഥിതിയാണ്. പ്രായമായ സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. ചിലയിടങ്ങളിൽ നാട്ടുകാർ ബോർഡുകളും മറ്റുംകൊണ്ട് തണൽ സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അവ അപര്യാപ്തമാണെന്ന് യാത്രക്കാർ പറയുന്നു. വെയിലത്ത് നിന്ന് തളർന്നുവീണ സംഭവവുമുണ്ടായിട്ടുണ്ട്. റോഡ് നിർമിക്കുമ്പോൾ ഉയരുന്ന മണ്ണും പൊടിയും യാത്രക്കാർക്കും സമീപവാസികൾക്കും ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നതായും പറയുന്നു

## Article Content

**എടക്കാട് : **ദേശീയപാത 66-ന്റെ നിർമാണത്തിനായി ബസ്‌ കാത്തിരിപ്പുകേന്ദ്രങ്ങൾ പൊളിച്ചുമാറ്റിയത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മുഴപ്പിലങ്ങാട് മുതൽ എടക്കാട് വരെയുള്ള ഭാഗത്തെ ബസ്‌ കാത്തിരിപ്പുകേന്ദ്രങ്ങളാണ് പൊളിച്ചുനീക്കിയത്. ഇതേത്തുടർന്ന് യാത്രക്കാർ പൊരിവെയിലിൽ ബസ് കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. മുഴപ്പിലങ്ങാട് എഫ്.സി.ഐ., കുളംബസാർ, എടക്കാട് പോലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസ്, എടക്കാട് ബൈപ്പാസ് റോഡ് എന്നിവിടങ്ങളിലാണ് യാത്രക്കാർ കടുത്ത വെയിലിൽ ദുരിതമനുഭവിക്കുന്നത്. പോലീസ് സ്റ്റേഷൻ മുതൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള റോഡ് അടിപ്പാതയ്ക്ക് മുകളിലൂടെയാക്കിയതിനാൽ ബസ് സ്റ്റോപ്പ് ഏതെന്നുപോലും അറിയാത്ത സ്ഥിതിയാണ്. പ്രായമായ സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. ചിലയിടങ്ങളിൽ നാട്ടുകാർ ബോർഡുകളും മറ്റുംകൊണ്ട് തണൽ സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അവ അപര്യാപ്തമാണെന്ന് യാത്രക്കാർ പറയുന്നു. വെയിലത്ത് നിന്ന് തളർന്നുവീണ സംഭവവുമുണ്ടായിട്ടുണ്ട്. റോഡ് നിർമിക്കുമ്പോൾ ഉയരുന്ന മണ്ണും പൊടിയും യാത്രക്കാർക്കും സമീപവാസികൾക്കും ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നതായും പറയുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107980/demolition-of-bus-shelters-makes-passengers-miserable)