---
title: "പ്ലാസ്റ്റിക് മാലിന്യവും പൊട്ടിയ തെർമോകോളും തള്ളുന്ന ലോറി നാട്ടുകാർ പിടികൂടി."
english_title: "Locals seized a lorry dumping plastic waste and broken thermocouples."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107981/locals-seized-a-lorry-dumping-plastic-waste-and-broken-thermocouples"
published_at: "2023-04-09T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643232c4623c7_sgfgd.jpg"
keywords: []
---

# പ്ലാസ്റ്റിക് മാലിന്യവും പൊട്ടിയ തെർമോകോളും തള്ളുന്ന ലോറി നാട്ടുകാർ പിടികൂടി.

> **Lead Summary:** **പാപ്പിനിശ്ശേരി : **ദേശീയപാതയിൽ പാപ്പിനിശ്ശേരി പഴയങ്ങാടി റോഡ് കവലയ്ക്ക് സമീപത്ത് പ്ലാസ്റ്റിക് മാലിന്യവും പൊട്ടിയ തെർമോകോളും തള്ളുന്ന ലോറി നാട്ടുകാർ പിടികൂടി. ശനിയാഴ്ച രാവിലെ 11-ഓടെ യായിരുന്നു സംഭവം. തുടർന്ന് പഞ്ചായത്തധികൃതർക്കും വിവരം നൽകി. തുടർന്ന് എത്തിയ ജനപ്രതിനിധികളും പഞ്ചായത്ത് ഉദ്യോഗസ്ഥരും ലോറി വളപട്ടണം പോലീസിന് കൈമാറി. നാട്ടുകാർ തള്ളിയ മാലിന്യം മുഴുവൻ കർണാടക രജിസ്ട്രേഷനുള്ള ലോറിയിൽ തന്നെ തിരിച്ചുകയറ്റിച്ചു. വാഹനത്തിന് പിഴയും ചുമത്തിയാണ് പോലീസ് വിട്ടയച്ചത്.

## Article Content

**പാപ്പിനിശ്ശേരി : **ദേശീയപാതയിൽ പാപ്പിനിശ്ശേരി പഴയങ്ങാടി റോഡ് കവലയ്ക്ക് സമീപത്ത് പ്ലാസ്റ്റിക് മാലിന്യവും പൊട്ടിയ തെർമോകോളും തള്ളുന്ന ലോറി നാട്ടുകാർ പിടികൂടി. ശനിയാഴ്ച രാവിലെ 11-ഓടെ യായിരുന്നു സംഭവം. തുടർന്ന് പഞ്ചായത്തധികൃതർക്കും വിവരം നൽകി. തുടർന്ന് എത്തിയ ജനപ്രതിനിധികളും പഞ്ചായത്ത് ഉദ്യോഗസ്ഥരും ലോറി വളപട്ടണം പോലീസിന് കൈമാറി. നാട്ടുകാർ തള്ളിയ മാലിന്യം മുഴുവൻ കർണാടക രജിസ്ട്രേഷനുള്ള ലോറിയിൽ തന്നെ തിരിച്ചുകയറ്റിച്ചു. വാഹനത്തിന് പിഴയും ചുമത്തിയാണ് പോലീസ് വിട്ടയച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107981/locals-seized-a-lorry-dumping-plastic-waste-and-broken-thermocouples)