---
title: "പിടിയാന ചരിഞ്ഞതിൽ ദുരൂഹതയെന്ന് ആനപ്രേമി സംഘം. "
english_title: "The elephant lovers group says that the tilting of the trap is mysterious "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107988/the-elephant-lovers-group-says-that-the-tilting-of-the-trap-is-mysterious"
published_at: "2023-04-09T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64323c5423e19_dsfds.jpg"
keywords: []
---

# പിടിയാന ചരിഞ്ഞതിൽ ദുരൂഹതയെന്ന് ആനപ്രേമി സംഘം. 

> **Lead Summary:** **പാലക്കാട് :** മലമ്പുഴ കവ കോഴിമല ഭാഗത്ത് പിടിയാന ചരിഞ്ഞതിൽ ദുരുഹതയുണ്ടെന്ന് അറിയിച്ചിട്ടും ധൃതിയിൽ പോസ്റ്റ്മാർട്ടം നടത്തിയത് മറ്റാരെയോ സംരക്ഷിക്കാനാണെന്നു സംശയിക്കുന്നതായി ആനപ്രേമി സംഘം ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങൽ. ആനയുടെ വായ ഭാഗം പൊള്ളലേറ്റ നിലയാണ്. സ്ഫോടക വസ്തു പൊട്ടിയോ വൈദ്യുതി ലൈനിൽ കടിച്ച് ഷോക്കേറ്റോ ആണ് ആന ചരിഞ്ഞതെന്നു സംശയിക്കുന്നു. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും സാന്നിധ്യത്തിൽ ജഡം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉണ്ടായില്ലെന്ന് മന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു.

## Article Content

**പാലക്കാട് :** മലമ്പുഴ കവ കോഴിമല ഭാഗത്ത് പിടിയാന ചരിഞ്ഞതിൽ ദുരുഹതയുണ്ടെന്ന് അറിയിച്ചിട്ടും ധൃതിയിൽ പോസ്റ്റ്മാർട്ടം നടത്തിയത് മറ്റാരെയോ സംരക്ഷിക്കാനാണെന്നു സംശയിക്കുന്നതായി ആനപ്രേമി സംഘം ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങൽ. ആനയുടെ വായ ഭാഗം പൊള്ളലേറ്റ നിലയാണ്. സ്ഫോടക വസ്തു പൊട്ടിയോ വൈദ്യുതി ലൈനിൽ കടിച്ച് ഷോക്കേറ്റോ ആണ് ആന ചരിഞ്ഞതെന്നു സംശയിക്കുന്നു. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും സാന്നിധ്യത്തിൽ ജഡം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉണ്ടായില്ലെന്ന് മന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107988/the-elephant-lovers-group-says-that-the-tilting-of-the-trap-is-mysterious)