---
title: "കാ​ര​ശ്ശേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​ത് പ​തി​വാ​യി."
english_title: "In Karassery areas, wildfires often destroy crops. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/107993/in-karassery-areas-wildfires-often-destroy-crops"
published_at: "2023-04-09T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643241e992fec_zczczvzc.jpg"
keywords: []
---

# കാ​ര​ശ്ശേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​ത് പ​തി​വാ​യി.

> **Lead Summary:** **സു​ൽ​ത്താ​ൻ ബ​ത്തേ​രി: **മൂ​ല​ങ്കാ​വി​ന​ടു​ത്തെ കാ​പ്പി​സ്റ്റോ​ർ, കാ​ര​ശ്ശേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​ത് പ​തി​വാ​യി. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ക​ട​മ്പ​ക്കാ​ട്ട് കു​ര്യാ​ക്കോ​സ്, ജോ​ർ​ജ്, ബേ​ബി, ബെ​ന്നി എ​ന്നി​വ​രു​ടെ തെ​ങ്ങ്, വാ​ഴ, തീ​റ്റ​പു​ല്ല്, ക​വു​ങ്ങ് തു​ട​ങ്ങി​യ​വ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ശി​പ്പി​ച്ച​ത്. കാ​യ്ഫ​ല​മു​ള്ള നാ​ല് തെ​ങ്ങു​ക​ളും കാ​ട്ടാ​ന​യു​ടെ താ​ണ്ഡ​വ​ത്തി​ൽ നി​ലം​പ​തി​ച്ചു. വ​നാ​തി​ർ​ത്തി​യി​ലെ കി​ട​ങ്ങ്, വൈ​ദ്യു​തി വേ​ലി എ​ന്നി​വ​യൊ​ക്കെ മ​റി​ക​ട​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​ത്. ഇ​വി​ടെ നി​ന്നും ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​റി വ​ള്ളു​വാ​ടി ഭാ​ഗ​ത്തും കാ​ട്ടാ​ന ശ​ല്യ​മു​ണ്ട്. നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ൾ ഇ​തി​നോ​ട​കം ന​ശി​പ്പി​ച്ചു.

## Article Content

**സു​ൽ​ത്താ​ൻ ബ​ത്തേ​രി: **മൂ​ല​ങ്കാ​വി​ന​ടു​ത്തെ കാ​പ്പി​സ്റ്റോ​ർ, കാ​ര​ശ്ശേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​ത് പ​തി​വാ​യി. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ക​ട​മ്പ​ക്കാ​ട്ട് കു​ര്യാ​ക്കോ​സ്, ജോ​ർ​ജ്, ബേ​ബി, ബെ​ന്നി എ​ന്നി​വ​രു​ടെ തെ​ങ്ങ്, വാ​ഴ, തീ​റ്റ​പു​ല്ല്, ക​വു​ങ്ങ് തു​ട​ങ്ങി​യ​വ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ശി​പ്പി​ച്ച​ത്. കാ​യ്ഫ​ല​മു​ള്ള നാ​ല് തെ​ങ്ങു​ക​ളും കാ​ട്ടാ​ന​യു​ടെ താ​ണ്ഡ​വ​ത്തി​ൽ നി​ലം​പ​തി​ച്ചു. വ​നാ​തി​ർ​ത്തി​യി​ലെ കി​ട​ങ്ങ്, വൈ​ദ്യു​തി വേ​ലി എ​ന്നി​വ​യൊ​ക്കെ മ​റി​ക​ട​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​ത്. ഇ​വി​ടെ നി​ന്നും ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​റി വ​ള്ളു​വാ​ടി ഭാ​ഗ​ത്തും കാ​ട്ടാ​ന ശ​ല്യ​മു​ണ്ട്. നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ൾ ഇ​തി​നോ​ട​കം ന​ശി​പ്പി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/107993/in-karassery-areas-wildfires-often-destroy-crops)