---
title: "കോടതി ജീവനക്കാരിക്കു നേരെ തളിപ്പറമ്പ് നഗരമധ്യത്തിൽ നടന്ന ആസിഡ് അക്രമക്കേസിൽ പൊലിസ് കുറ്റപത്രം സമർപ്പിച്ചു."
english_title: "The police filed a charge sheet in the case of acid attack against a court employee in the center of Thaliparam."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108012/the-police-filed-a-charge-sheet-in-the-case-of-acid-attack-against-a-court-employee-in-the-center-of-thaliparam"
published_at: "2023-04-09T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643257b18cdcf_gdfvc.jpg"
keywords: []
---

# കോടതി ജീവനക്കാരിക്കു നേരെ തളിപ്പറമ്പ് നഗരമധ്യത്തിൽ നടന്ന ആസിഡ് അക്രമക്കേസിൽ പൊലിസ് കുറ്റപത്രം സമർപ്പിച്ചു.

> **Lead Summary:** **തളിപ്പറമ്പ്:** കോടതി ജീവനക്കാരിക്കു നേരെ തളിപ്പറമ്പ് നഗരമധ്യത്തിൽ നടന്ന ആസിഡ് അക്രമക്കേസിൽ പൊലിസ് കുറ്റപത്രം സമർപ്പിച്ചു. തളിപ്പറമ്പ് മുൻസിഫ് കോടതിയിലെ ജീവനക്കാരി സാഹിദയുടെ ദേഹത്താണ് ആസിഡ് ഒഴിച്ചത്. 

## Article Content

**തളിപ്പറമ്പ്:** കോടതി ജീവനക്കാരിക്കു നേരെ തളിപ്പറമ്പ് നഗരമധ്യത്തിൽ നടന്ന ആസിഡ് അക്രമക്കേസിൽ പൊലിസ് കുറ്റപത്രം സമർപ്പിച്ചു. തളിപ്പറമ്പ് മുൻസിഫ് കോടതിയിലെ ജീവനക്കാരി സാഹിദയുടെ ദേഹത്താണ് ആസിഡ് ഒഴിച്ചത്. 

കഴിഞ്ഞ മാസം 13 നാണ് തളിപ്പറമ്പ് ന്യൂസ് കോർണറിന് മുൻവശത്തു വച്ചാണ് യുവതിക്കു നേരെ ആസിഡ് അക്രമം നടന്നത്. തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ജീവനക്കാരനായ ചപ്പാരപ്പടവിലെ മഠത്തിൽ മാമ്പള്ളി ഹസിൽ എം.അഷ്ക്കർ അബ്ദുറഹ്മാൻ തന്റെ പരിചയക്കാരിയായ തളിപ്പറമ്പ് മുൻസിഫ് കോടതിയിലെ ജീവനക്കാരി സാഹിദയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന പത്രം ഏജന്റ് ചപ്പാരപ്പടവ് മംഗരയിലെ അബ്ദുൾ ജബ്ബാറിനും കോടതി ജീവനക്കാരൻ പയ്യാവൂരിലെ പ്രവീൺ തോമസിനും ആസിഡ് വീണ് പരിക്കേറ്റിരുന്നു. അഷ്ക്കറിനെ നാട്ടുകാരാണ് കയ്യോടെ പിടികൂടി പൊലീൽ ഏൽപ്പിച്ചത്. ഇയാൾ ഇപ്പോഴും ജയിലിൽ കഴിയുകയാണ് തളിപ്പറമ്പ് സി.ഐ എ.വി ദിനേഷാണ് സംഭവം നടന്ന് ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108012/the-police-filed-a-charge-sheet-in-the-case-of-acid-attack-against-a-court-employee-in-the-center-of-thaliparam)