---
title: "പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ കൃ​ഷി ന​ട​ത്തി​യ  ബൈ​ജു​വി​ന്‍റെ അ​ധ്വാ​നം വേ​ന​ൽ മ​ഴ ത​ക​ർ​ത്തു."
english_title: "The efforts of Baiju, who ended his life in exile and started farming in the country The rain has stopped. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108015/the-efforts-of-baiju-who-ended-his-life-in-exile-and-started-farming-in-the-country-the-rain-has-stopped"
published_at: "2023-04-09T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64325e315c7f8_sfddff.jpg"
keywords: []
---

# പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ കൃ​ഷി ന​ട​ത്തി​യ  ബൈ​ജു​വി​ന്‍റെ അ​ധ്വാ​നം വേ​ന​ൽ മ​ഴ ത​ക​ർ​ത്തു.

> **Lead Summary:** **ച​ട​യ​മം​ഗ​ലം:** പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ കൃ​ഷി ന​ട​ത്തി​യ നി​ല​മേ​ൽ ക​രു​ന്ത​ല​ക്കോ​ട് സ്വ​ദേ​ശി ബൈ​ജു​വി​ന്‍റെ അ​ധ്വാ​നം വേ​ന​ൽ മ​ഴ ത​ക​ർ​ത്തു. അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​റ്റോ​ടു​കൂ​ടി എ​ത്തി​യ വേ​ന​ൽ മ​ഴ​യി​ൽ മൂ​ന്നേ​ക്ക​ർ സ്ഥ​ല​ത്തെ 2500 ഓ​ളം ഏ​ത്ത​വാ​ഴ കൃ​ഷി പൂ​ർ​ണ​മാ​യി ന​ശി​ച്ചു.

## Article Content

**ച​ട​യ​മം​ഗ​ലം:** പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ കൃ​ഷി ന​ട​ത്തി​യ നി​ല​മേ​ൽ ക​രു​ന്ത​ല​ക്കോ​ട് സ്വ​ദേ​ശി ബൈ​ജു​വി​ന്‍റെ അ​ധ്വാ​നം വേ​ന​ൽ മ​ഴ ത​ക​ർ​ത്തു. അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​റ്റോ​ടു​കൂ​ടി എ​ത്തി​യ വേ​ന​ൽ മ​ഴ​യി​ൽ മൂ​ന്നേ​ക്ക​ർ സ്ഥ​ല​ത്തെ 2500 ഓ​ളം ഏ​ത്ത​വാ​ഴ കൃ​ഷി പൂ​ർ​ണ​മാ​യി ന​ശി​ച്ചു.

കു​ല​ച്ച​തും അ​ല്ലാ​ത്ത​തു​മാ​യ വാ​ഴ​ക​ളാ​ണ് പൂ​ർ​ണ​മാ​യും ന​ശി​ച്ച​ത്. ആ​യൂ​രി​ലെ യൂ​നി​യ​ൻ ബാ​ങ്കി​ൽ നി​ന്നും നി​ല​മേ​ലി​ലെ ക​ന​റാ ബാ​ങ്കി​ൽ നി​ന്നും കി​ട്ടി​യ വാ​യ്പ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ദ്ദേ​ഹം വാ​ഴ​കൃ​ഷി വ്യാ​പി​പ്പി​ച്ച​ത്.

കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​തി​ൽ ഏ​ഴു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ പ്രാ​ഥ​മി​ക ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. നി​ല​മേ​ൽ കൃ​ഷി​ഭ​വ​ന്റെ ഏ​റ്റ​വും മി​ക​ച്ച യു​വ​ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡും ബൈ​ജു​വി​നെ തേ​ടി​യെ​ത്തി​യി​രു​ന്നു. മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി​യാ​യി​രു​ന്നു അ​വാ​ർ​ഡ് ന​ൽ​കി ബൈ​ജു​വി​നെ ആ​ദ​രി​ച്ച​ത്. കൃ​ഷി ന​ൽ​കു​ന്ന സ​ന്തോ​ഷ​വും വ​രു​മാ​ന​വും അം​ഗീ​കാ​ര​വും മൂ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത എ​ട്ടേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ബൈ​ജു​വി​ന്റെ കൃ​ഷി വ്യാ​പി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108015/the-efforts-of-baiju-who-ended-his-life-in-exile-and-started-farming-in-the-country-the-rain-has-stopped)