---
title: "'എലത്തൂർ ട്രെയിൻ തീവയ്പില്‍ തീവ്രവാദ ബന്ധം തള്ളാനാകില്ല'; സമഗ്ര അന്വേഷണം വേണം: എന്‍ഐഎ"
english_title: "Nia"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108031/nia"
published_at: "2023-04-09T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64326c606eee9_Screenshot_20221108-053635_Facebook.jpg"
keywords: []
---

# 'എലത്തൂർ ട്രെയിൻ തീവയ്പില്‍ തീവ്രവാദ ബന്ധം തള്ളാനാകില്ല'; സമഗ്ര അന്വേഷണം വേണം: എന്‍ഐഎ

> **Lead Summary:** **തിരുവനന്തപുരം**: എലത്തൂർ ട്രെയിൻ തീവയ്പ് സംഭവത്തില്‍ തീവ്രവാദ ബന്ധം തള്ളാനായില്ലെന്ന് എന്‍ഐഎയുടെ പ്രാഥമിക റിപ്പോർട്ട് .സമഗ്രമായ അന്വേഷണം വേണം. സംഭവം പരിശോധിക്കുമ്പോൾ ആസൂത്രിത സ്വഭാവമുണ്ട്. പ്രതി ഷാരൂക്ക് സെയ്ഫി എന്തു കൊണ്ട് കേരളം തെരഞ്ഞെടുത്തുവെന്ന് വലിയ സംശയമാണ്. റിപ്പോർട്ട് തയ്യാറാക്കിയത് കൊച്ചി - ചെന്നെ ഉദ്യോഗസ്ഥരാണ്.

## Article Content

**തിരുവനന്തപുരം**: എലത്തൂർ ട്രെയിൻ തീവയ്പ് സംഭവത്തില്‍ തീവ്രവാദ ബന്ധം തള്ളാനായില്ലെന്ന് എന്‍ഐഎയുടെ പ്രാഥമിക റിപ്പോർട്ട് .സമഗ്രമായ അന്വേഷണം വേണം. സംഭവം പരിശോധിക്കുമ്പോൾ ആസൂത്രിത സ്വഭാവമുണ്ട്. പ്രതി ഷാരൂക്ക് സെയ്ഫി എന്തു കൊണ്ട് കേരളം തെരഞ്ഞെടുത്തുവെന്ന് വലിയ സംശയമാണ്. റിപ്പോർട്ട് തയ്യാറാക്കിയത് കൊച്ചി - ചെന്നെ ഉദ്യോഗസ്ഥരാണ്.

റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറി. ബോഗിയിലെ മുഴുവൻ പേരെയും വധിക്കുകയായിരുന്നു ലക്ഷ്യമെന്ന് വിലയിരുത്താം. എലത്തൂർ തെരെഞ്ഞെടുത്തതിന് പിന്നിലും ദുരൂഹത സംശയിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108031/nia)