---
title: "ഈസ്റ്റര്‍ തിരുനാളിന്റെ ആകര്‍ഷകമായ ' ഈസ്റ്റര്‍ എഗ്ഗ്' എല്ലാ വിശ്വാസികള്‍ക്കും വിതരണം ചെയ്തു."
english_title: "The fascinating 'Easter Egg' of the Easter festival was distributed to all the believers."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108050/the-fascinating-easter-egg-of-the-easter-festival-was-distributed-to-all-the-believers"
published_at: "2023-04-09T14:21:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64327cb9c7976_fzdgxfv.jpg"
keywords: []
---

# ഈസ്റ്റര്‍ തിരുനാളിന്റെ ആകര്‍ഷകമായ ' ഈസ്റ്റര്‍ എഗ്ഗ്' എല്ലാ വിശ്വാസികള്‍ക്കും വിതരണം ചെയ്തു.

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി അമലോത്ഭവ മാതാ ദൈവാലയത്തില്‍ ഈസ്റ്റര്‍ തിരുനാളാഘോഷത്തോടനുബന്ധിച്ച് ദീപാര്‍ച്ചന, പെസഹാതിരിയുടെ ആശീര്‍വാദം, പെസഹാ പ്രദക്ഷിണവും പ്രഘോഷണവും, വചന ശുശ്രൂഷയും ജ്ഞാനസ്‌നാനവ്രത നവീകരണം എന്നിവ നടന്നു.

## Article Content

**മാനന്തവാടി: **മാനന്തവാടി അമലോത്ഭവ മാതാ ദൈവാലയത്തില്‍ ഈസ്റ്റര്‍ തിരുനാളാഘോഷത്തോടനുബന്ധിച്ച് ദീപാര്‍ച്ചന, പെസഹാതിരിയുടെ ആശീര്‍വാദം, പെസഹാ പ്രദക്ഷിണവും പ്രഘോഷണവും, വചന ശുശ്രൂഷയും ജ്ഞാനസ്‌നാനവ്രത നവീകരണം എന്നിവ നടന്നു.

വികാരി ഫാ.വില്ല്യം രാജന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഉയര്‍പ്പ് കുര്‍ബാനയും നടത്തി.  ഫാ.ബിജു ഒ.എസ്.ബി, ഫാ.തോമസ് ഒ.എസ്.ബി, ഫാ.റോയ്‌സന്‍, ഫാ.മിള്‍ട്ടന്‍ ജേക്കബ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു. ഈസ്റ്റര്‍ തിരുനാളിന്റെ ആകര്‍ഷകമായ ' ഈസ്റ്റര്‍ എഗ്ഗ്' എല്ലാം വിശ്വാസികള്‍ക്കും വിതരണം ചെയ്തു. വെളുപ്പിന് 2 മണിയോടെ തിരുകര്‍മ്മങ്ങള്‍ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108050/the-fascinating-easter-egg-of-the-easter-festival-was-distributed-to-all-the-believers)