---
title: "ചാരിറ്റിയുടെ മറവിൽ പാട്ടുപാടാനെത്തിയ പിടികിട്ടാപ്പുള്ളി പിടിയിൽ"
english_title: "Pitikittappulli arrested for singing under the guise of charity"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10806/pitikittappulli-arrested-for-singing-under-the-guise-of-charity"
published_at: "2021-11-15T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6192028a0a491_PicsArt_11-15-12.15.31.jpg"
keywords: []
---

# ചാരിറ്റിയുടെ മറവിൽ പാട്ടുപാടാനെത്തിയ പിടികിട്ടാപ്പുള്ളി പിടിയിൽ

> **Lead Summary:** ശ്രീകണ്ഠാപുരം: ചാരിറ്റിയുടെ മറവിൽ പാട്ടുപാടാനെത്തിയ പിടികിട്ടാപ്പുള്ളി പിടിയിൽ. കൊല്ലം പനയത്തെ പി.എസ്. മനീഷി നെയാണ് ശ്രീകണ്ഠാപുരം ഇൻസ്പെക്ടർ ഇ.പി. സുരേശനും സംഘവും പിടികൂടിയത്. രാവിലെയായിരുന്നു സംഭവം. വൃക്കരോഗിയായ അനീഷ് ആർ. പെരിനാട് എന്ന വ്യക്തിക്ക് വേണ്ടി ശ്രീകണ്ഠാപുരം ബസ് സ്റ്റാൻഡ് പരിസരത്ത് സംഗീത പരിപാടി നടത്താൻ അനുമതി തേടിയാണ് ഇയാൾ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെത്തിയത്.

## Article Content

ശ്രീകണ്ഠാപുരം: ചാരിറ്റിയുടെ മറവിൽ പാട്ടുപാടാനെത്തിയ പിടികിട്ടാപ്പുള്ളി പിടിയിൽ. കൊല്ലം പനയത്തെ പി.എസ്. മനീഷി നെയാണ് ശ്രീകണ്ഠാപുരം ഇൻസ്പെക്ടർ ഇ.പി. സുരേശനും സംഘവും പിടികൂടിയത്. രാവിലെയായിരുന്നു സംഭവം. വൃക്കരോഗിയായ അനീഷ് ആർ. പെരിനാട് എന്ന വ്യക്തിക്ക് വേണ്ടി ശ്രീകണ്ഠാപുരം ബസ് സ്റ്റാൻഡ് പരിസരത്ത് സംഗീത പരിപാടി നടത്താൻ അനുമതി തേടിയാണ് ഇയാൾ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെത്തിയത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന പി.കെ. അഷ്ടമൂർത്തിയോട് വിവരം പറഞ്ഞ് അനുമതി തേടിയെങ്കിലും സംശയം തോന്നി ഇൻസ്പെക്ടർ സുരേശനെ അറിയിക്കുകയായിരുന്നു. തുടർന്ന് അനീഷിനെ പോലീസ് ബന്ധപ്പെട്ടപ്പോൾ താനുമായി മനീഷിന് ബന്ധമില്ലെന്നും പരിപാടി നടത്താൻ ഏൽപ്പിച്ചിട്ടില്ലെന്നും അറിയിച്ചു. തുടർന്ന് ഇയാളെ ചോദ്യം ചെയ്യുകയും കൊല്ലം ജില്ലയിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയുമായിരുന്നു.

 ഇതോടെ ഇയാൾ നിരവധി കേസിലെ പ്രതിയാണെന്ന് വിവരം ലഭിച്ചു. കോഴിക്കോട് റൂറലിലെ പേരാമ്പ്ര സ്റ്റേഷനിലും അത്തോളി സ്റ്റേഷനിലുമായി 12 കേസുകളിൽ പ്രതിയാണ് ഇയാൾ. അത്തോളി, പേരാമ്പ്ര സ്റ്റേഷനിലെ കേസുകളിൽ പിടികിട്ടാപ്പുള്ളിയുമാണ്. കുണ്ടറ സ്റ്റേഷനിൻ അടി കേസും അങ്കമാലി സ്റ്റേഷനിൽ ആക്സിഡന്‍റ് കേസിലും പ്രതിയാണ്.

അത്തോളിയിലും പേരാമ്പ്രയിലും ചിട്ടി തട്ടിപ്പ് നടത്തിയാണ് ഇയാൾ മുങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സംഗീത പരിപാടി നടത്തി പണം തട്ടിയിരുന്നതായി ഇയാൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. പ്രതിയെ വൈകുന്നേരത്തോടെ പേരാമ്പ്ര പോലീസിന് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10806/pitikittappulli-arrested-for-singing-under-the-guise-of-charity)