---
title: "മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി."
english_title: "With the beginning of the mid-summer vacation, Munnar is crowded with tourists."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108076/with-the-beginning-of-the-mid-summer-vacation-munnar-is-crowded-with-tourists"
published_at: "2023-04-09T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432b6efc6c6d_MUNNAR.jpg"
keywords: []
---

# മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി.

> **Lead Summary:** മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി. വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെ ഏപ്രിലില്‍ തുറന്ന ഇരവികുളം ദേശീയോദ്യാനത്തിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച മാത്രം 3100 പേര്‍ ഉദ്യാനം സന്ദര്‍ശിച്ചു. സെല്‍ഫി പോയിന്റും ഭക്ഷണശാലയും ഇരവികുളത്ത് പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന മാട്ടുപ്പെട്ടി മേഖലയിലും ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്. മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററില്‍ 1500 പേരും സണ്‍മൂണ്‍ വാലി ബോട്ടിങ് സെന്ററില്‍ 2300 പേരും വെള്ളിയാഴ്ച സന്ദര്‍ശനം നടത്തി. വേനല്‍ മഴയുടെ ശക്തികുറഞ്ഞത് സന്ദര്‍ശകര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. ഈസ്റ്റര്‍, വിഷുഅവധികള്‍ തുടങ്ങുന്നതോടെ ഇനിയും തിരക്കേറുമെന്നാണ് കരുതുന്നത്.

## Article Content

മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി. വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെ ഏപ്രിലില്‍ തുറന്ന ഇരവികുളം ദേശീയോദ്യാനത്തിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച മാത്രം 3100 പേര്‍ ഉദ്യാനം സന്ദര്‍ശിച്ചു. സെല്‍ഫി പോയിന്റും ഭക്ഷണശാലയും ഇരവികുളത്ത് പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന മാട്ടുപ്പെട്ടി മേഖലയിലും ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്. മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററില്‍ 1500 പേരും സണ്‍മൂണ്‍ വാലി ബോട്ടിങ് സെന്ററില്‍ 2300 പേരും വെള്ളിയാഴ്ച സന്ദര്‍ശനം നടത്തി. വേനല്‍ മഴയുടെ ശക്തികുറഞ്ഞത് സന്ദര്‍ശകര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. ഈസ്റ്റര്‍, വിഷുഅവധികള്‍ തുടങ്ങുന്നതോടെ ഇനിയും തിരക്കേറുമെന്നാണ് കരുതുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108076/with-the-beginning-of-the-mid-summer-vacation-munnar-is-crowded-with-tourists)